localtop news

ആരവങ്ങളില്ലാതെ ആഘോഷമില്ലാതെ കടലുണ്ടി വാവുത്സവത്തിന് കൊടിയിറങ്ങി

ജിമേഷ് പൂതേരി

ഫറോക്ക്:മലബാറിലെ ക്ഷേത്രോൽസവങ്ങൾക്ക് തുടക്കം കുറിക്കുന്ന കടലുണ്ടി വാവുത്സവം കോവിഡ് മാർഗ്ഗ നിർദ്ദേശപ്രകാരം ചടങ്ങുകൾ മാത്രമായപ്പോൾ ചടങ്ങ് വീക്ഷിക്കാൻ എത്തുന്ന ആയിരങ്ങൾക്ക് നിരാശയിലാണ്. ഒപ്പം തുടർന്ന് വരുന്ന ക്ഷേത്രോൽസവങ്ങളിലെ ജനപങ്കാളിത്വത്തെ കുറിച്ചുള്ള ആശങ്കയും പങ്കിടുന്നു. നാടും നഗരവും അണിഞ്ഞൊരുങ്ങാറുള്ള കടലുണ്ടി വാവുൽസവത്തിന്റെ ഭൂതകാല ഓർമ്മകളിലാണ് പലരും
വാവുൽസവദിവസം കടലുണ്ടി വാക്കടവിൽ മകൻ ജാതവൻ അമ്മ ദേവിയെ കണ്ടുമുട്ടുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ആയിരങ്ങളാണ് എത്തിചേരാറ് കോവിഡ് പശ്ചാത്തലത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനമില്ലാതെ ഇത് ചടങ്ങ് മാത്രമായപ്പോൾ ആളും ആരവവുമില്ലാതെ കടൽ തീരം ,വാവുൽസവ ചരിത്രത്തിലെ സമാനകളില്ലാത്തനിമിഷങ്ങൾ
വിപുലമായി ഉത്സവങ്ങൾ നടത്താൻ പറ്റുന്നില്ലെങ്കിലും ചടങ്ങുകൾ മാത്രമായി ഉൽസവം നടത്താൻ അനുമതി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഭാരവാഹികൾ
അടുത്ത തുലാം മാസവാവിൽ വീണ്ടുംകണ്ട് മുട്ടാം എന്ന് ഉപചാരം ചൊല്ലി മകൻ ജാതവനും അമ്മ ദേവിയും പിരിഞ്ഞ് ഈ വർഷത്തെ വാവുൽസവം സമാപിക്കുമ്പോൾ ഭക്തജനങ്ങൾ ആശിക്കുന്നു കോവിഡ് പ്രതിസന്ധി മറികടന്ന് അടുത്ത വർഷം കണ്ടുമുട്ടാമെന്ന്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close