KERALAlocaltop news

കോഴിക്കോട് ദൂരദർശൻ – ആകാശവാണി കേന്ദ്രങ്ങൾ പ്രവർത്തനം കാര്യക്ഷമമാക്കണം – മലബാർ ഡെവലപ്മെന്റ് കൗൺസിൽ

കോഴിക്കോട്: തദ്ദേശസ്വയംഭരണ നിയമസഭ തിരഞ്ഞെടുപ്പുകൾ ആസന്നമായ സാഹചര്യത്തിൽ മലബാറിന്റെ പ്രശ്നങ്ങളും പരിഹാരങ്ങളും കേന്ദ്രസർക്കാർ ഔദ്യോഗിക വാർത്താ സ്ഥാപനങ്ങൾ വഴി ജനതയെയും, അധികാരികളെയും ഒരുപോലെ എത്തിക്കുന്നതിന് കോഴിക്കോട് ദൂരദർശൻ കേന്ദ്രത്തിന്റെയും, ആകാശവാണി നിലയത്തിന്റെയും പ്രവർത്തനം വിപുലീകരിച്ച് കാര്യക്ഷമമാക്കണമെന്ന് മലബാർ ഡെവലപ്മെന്റ് പ്രസിഡണ്ട് ഷെവലിയാർ സി. ഇ.ചാക്കുണ്ണി ആവശ്യപ്പെട്ടു.
കോഴിക്കോട് ദൂരദർശൻ കേന്ദ്രത്തിൽ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടർ, പ്രൊഡ്യൂസർ, സാങ്കേതിക വിദഗ്ധരുടെ ഒഴിവുകളിൽ നിയമനം നടത്തി മലബാറിനോട് നീതി പുലർത്തണമെന്നും, ആകാശവാണിയിൽ അനുയോജ്യ ജീവനക്കാരുടെ കുറവുകൾ നികത്തി നിർത്തലാക്കിയ ഒട്ടനവധി ജനപ്രിയ പരിപാടികൾ പുനരാരംഭിക്കണം എന്നും ആവശ്യപ്പെട്ടു.
70 വർഷത്തിലധികമായി മലബാറികൾക്കും ലക്ഷദീപ് നിവാസികൾക്കും വാർത്തകളും വിനോദങ്ങളും ശ്രോതാക്കളിൽ എത്തിച്ചു സ്ഥിരപ്രതിഷ്ഠ നേടിയതാണ്കോഴിക്കോട് നിലയം
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വികസന പരിപാടികളും ഔദ്യോഗിക അറിയിപ്പുകളും മലബാറിന്റ ആവശ്യങ്ങളും അധികാരികളിലും ശ്രോതാക്കളിലും എത്തിക്കാൻ കെ എം ട്രാൻസ്മിറ്ററുകൾക്കു പകരം ഡിജിറ്റൽ റേഡിയോ മൊഡ്യൂൾ (DRM) സംവിധാനമൊരുക്കി കെ. എം നിലയം നിലനിർത്തി കോഴിക്കോട് ആകാശവാണിയുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വാർത്ത വിതരണ മന്ത്രിയോടും, പ്രസാർ ഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോടും നിവേദനം വഴി ആവശ്യപ്പെട്ടു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close