കോഴിക്കോട്: പാലാരിവട്ടം അഴിമതിയിൽ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞും ഉമ്മൻചാണ്ടിയും എം. എൽ. എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ നേതൃത്വത്തിൽ ബ്ലോക്ക് മേഖലാ കേന്ദ്രങ്ങളിൽ ജനകീയ വിചാരണ സംഘടിപ്പിച്ചു. കോഴിക്കോട് നഗരത്തിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഡ്സണ് കോർണറിൽ സംഘടിപ്പിച്ച ജനകീയ വിചാരണ ജില്ലാ സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ആർ. ഷാജി അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ഫഹദ് സംസാരിച്ചു. ജില്ലാ ജോ. സെക്രട്ടറി കെ അരുൺ സ്വാഗതം പറഞ്ഞു.