KERALAtop news

ഇരിട്ടി പോലീസ് സബ് ഡിവിഷനിലെ 34 ബൂത്തുകൾ മാവോയിസ്റ്റ്‌ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്

 

ഇരിട്ടി :ഇരിട്ടി പോലീസ് സബ് ഡിവിഷനിലെ 34 ബൂത്തുകൾ മാവോയിസ്റ്റ്‌ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. ഇതിനെത്തുടർന്ന് ഈ ബൂത്തുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ആറളം,ഉളിക്കൽ,കരിക്കോട്ടക്കരി, പേരാവൂർ,കേളകം പഞ്ചായത്തുകളുടെ പരിധിയിൽ വരുന്നതാണ് ഈ ബൂത്തുകൾ.ഇതിനെത്തുടർന്ന് ഐ ജി പി. അശോക്‌ യാദവ്, ഡി ഐ ജി സേതുരാമൻ, ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര, ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത തലസംഘം പെരുവ,ചെക്യേരി കോളനികളിൽ സന്ദർശനം നടത്തി.അടുത്തകാലത്ത് മാവോയിസ്റ്റ്‌ സാന്നിദ്ധ്യം ഈ കോളനികളിൽ സ്ഥിരീകരിച്ചിരുന്നു. സ്ഥിതിഗതികൾ വിലയിരുന്നനായി കണ്ണൂരിൽ ഐ ജി യുടെ നേതൃത്വത്തിൽ അവലോകനം യോഗം ചേർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close