KERALAlocaltop news

ദേശീയ പണിമുടക്ക്: എഐസിസി നടപടി സ്വാഗതാര്‍ഹം: ആര്‍. ചന്ദ്രശേഖരന്‍

കോഴിക്കോട്: ദേശീയ പണിമുടക്കിനെ പിന്തുണയ്ക്കുന്നതിനുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിര്‍ണായകമായ ഇടപെടലിനെ ഐഎന്‍ടിയുസി ദേശീയ വൈസ് പ്രസിഡന്റും ഐക്യ ട്രേഡ് യൂണിയനുകളുടെ കര്‍മസമിതി സംസ്ഥാന പ്രസിഡന്റുമായ ആര്‍. ചന്ദ്രശേഖരന്‍ സ്വാഗതം ചെയ്തു.
തൊഴിലാളി വിരുദ്ധവും കര്‍ഷക വിരുദ്ധവുമായ നിലപാടുകളുകളുമായി മുന്നോട്ടു പോകുന്ന മോദി സര്‍ക്കാരിനെതിരെ നനവംബര്‍ 26ന് നടക്കുന്ന സംയുക്ത ദേശീയ പണിമുടക്കിന് എല്ലാവിധയത്തിലും സഹായിക്കണമെന്നും വിജയിപ്പിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച നിര്‍ദ്ദേശം അദ്ദേഹം എല്ലാം പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികള്‍ക്കും ഐഎന്‍ടിയുസി സംസ്ഥാന ശാഖകള്‍കള്‍ക്കും നല്‍കിയിട്ടുണ്ട്.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജ്യത്തെ തൊഴിലാളികളുടെ സംരക്ഷണത്തിനായി നടപ്പാക്കിയ നിയമങ്ങളാണ് നിലവില്‍ ഉള്ളത്. ആ 44 തൊഴില്‍ നിയമങ്ങള്‍ ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്താതെയും പാര്‍ലമെന്റില്‍ ചര്‍ച്ചക്കുള്ള അവസരം നിഷേധിച്ചുകൊണ്ടും ഇല്ലായ്മ ചെയ്യുകയായിരുന്നു. പകരം നാല് ലേബര്‍ കോഡുകള്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കുകയാണ്. ഇത് ജനാധിപത്യത്തോടും തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണെന്നും കത്തിലൂടെ കെ.സി. വേണുഗോപാല്‍ ഓര്‍മ്മപ്പെടുത്തുന്നു.
ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തോടുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിബദ്ധതയാണ് എഐസിസി പുറത്തിറക്കിയ കത്തിലൂടെ പ്രതിഫലിക്കുന്നതെന്നും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റു കൂടിയായ ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close