EDUCATIONKERALAtop news

പത്താംക്ലാസ്, +2 അധ്യാപകർ ഡിസംബർ 17 മുതൽ സ്കൂളിലെത്തണം; ഒരു ദിവസം 50 ശതമാനം പേർ ഹാജരാവണമെന്ന് സർക്കാർ ഉത്തരവ്

തിരുവനന്തപുരം:സംസ്ഥാനത്തെ പത്താംതരത്തിലെയും പ്ലസ്ടുവിലെയും ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് ഡിസംബർ 17 മുതൽ സ്കൂളിലെത്താൻ പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ നിർദേശം.

വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്.

ഒരു ദിവസം അമ്പത് ശതമാനം പേര്‍ എന്ന രീതിയില്‍ ഹാജരാകേണ്ടത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് ജനുവരിയോടെ കുട്ടികള്‍ എത്തുമെന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്.

പഠനപിന്തുണ കൂടുതൽ ശക്തമാക്കുക, റിവിഷൻ ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകൾ എന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close