NationalSportstop news

രജനീഷ് ഹെന്റി വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട്

കൊച്ചി: ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബ്ലൈന്‍ഡ് ഇന്‍ കേരള ജനറല്‍ സെക്രട്ടറി രജനീഷ് ഹെന്റിയെ വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു. ഓണ്‍ലൈനില്‍ നടന്ന 21ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് രണ്ടിനെതിരെ എട്ട് വോട്ടുകള്‍ക്ക് ദക്ഷിണാഫ്രിക്കയുടെ ഡുമിസോ ന്യാനോസിനെ (NDUMISO NYANOSE)  പരാജയപ്പെടുത്തിയത്. പാക്കിസ്ഥാനില്‍ നിന്നുള്ള സയ്യദ് സുല്‍ത്താന്‍ ഷാ പ്രസിഡണ്ടും ഓസ്‌ട്രേലിയയില്‍ നിന്നുള്ള റെയ്മണ്ട് മോക്സ്ലി ജനറല്‍ സെക്രട്ടറിയുമാണ്.
സിഎബികെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് പുറമെ, ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യയുടെ സീനിയര്‍ വൈസ് പ്രസിഡണ്ട്, ഏഷ്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ഡെവലപ്പ്‌മെന്റ് ഡയരക്ടര്‍ എന്നീ സ്ഥാനങ്ങളും രജനീഷ് ഹെന്റി വഹിക്കുന്നുണ്ട്. കേരളത്തില്‍ കാഴ്ച്ചപരിമിതരുടെ ഏഷ്യാകപ്പ്, വേള്‍ഡ് കപ്പ് മത്സരങ്ങളുടെ സംഘാടകനായിരുന്നു  കോഴിക്കോട് മാനാഞ്ചിറ മോഡല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ അദ്ധ്യാപകന്‍ കൂടിയായ രജനീഷ് ഹെന്റി.
അടുത്ത വര്‍ഷം കാഴ്ച്ചപരിമിതരുടെ 3ാമത്തെ ട്വന്റി ട്വന്റി ലോകകപ്പ് നടത്താനും വനിതാ ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കാനും യോഗം തീരുമാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close