കട്ടിപ്പാറ: ചമല്‍ പൂവന്‍മലയിലെ വ്യാജവാറ്റ് കേന്ദ്രത്തിൽ താാമരശേരി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 1200 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍തോതില്‍ വ്യാജവാറ്റ് നടക്കുന്നതായി എക്‌സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന . വനത്തിൽ ഒളിപ്പിച്ച നിലയിലായിരുന്ന വാഷ് കണ്ടെത്തിയത്. താമരശേരി എക്‌സൈസ് റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ എം.അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ദീപേഷ്, പി.ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Related Articles
Check Also
Close-
ഓണ്‍ലൈന്‍ പഠനം: ഡിവൈഎഫ്ഐ 830 ടിവികൾ കൈമാറി
July 13, 2020