KERALAlocaltop news

കോഴിക്കോട്ട് വൻ ലഹരിമരുന്ന് വേട്ട; ചരസും കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

* കസബ പോലീസിൻ്റെ ജാഗ്രത

കോഴിക്കോട്:  കോഴിക്കോട് രണ്ടിടങ്ങളിലായി വൻ ലഹരിവേട്ട. ഏഴ്​ കിലോ കഞ്ചാവുമായി കാസർക്കോട്​ കുമ്പള സ്വദേശികളെ  കസബപൊലീസും അന്താരാഷ്​ട്ര വിപണിയിൽ 25 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി പുതിയങ്ങാടി സ്വദേശിയെ എക്​സൈസും അറസ്​റ്റുചെയ്​തു. മയക്കുമരുന്നുമായി പുതിയങ്ങാടി സ്വദേശി പള്ളിയാറക്കണ്ടി മുഹമ്മദ് റാഷിബിനെയും​ (34) കഞ്ചാവുമായി കാസർകോട്കു മ്പള സ്വദേശികളയാ ജലാൽ മൻസിലിൽ അഹമ്മദ്​ ജലാലുദ്ദീൻ (19), ബത്തേരി ഹൗസിൽ ബി.എം. ഉമർ (27) എന്നിവരെയുമാണ്​ അറ്​സറ്റുചെയ്​തത്​. ആഗ്രയില്‍ നിന്നും ട്രയിന്‍മാര്‍ഗം എത്തിച്ച 510 ഗ്രാം ചരസാണ് സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെൻറ്​ റാഷിബിൽ നിന്ന്​ പിടികൂടിയത്. വെള്ളിയാഴ്​ച പുലര്‍ച്ചെയാണ് സംഭവം. മംഗള എക്സ്പ്രസില്‍ കോഴിക്കോട്ട്​ വന്നിറങ്ങിയ റാഷിബ് ബൈക്കിൽ വീട്ടിലേക്ക്​ പോകവെ ലിങ്ക്റോഡില്‍ നിന്ന്​ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. കൈവശമുണ്ടായിരുന്ന സ്പീക്കറിനുള്ളിലായിരുന്നു ചരസ് സൂക്ഷിച്ചത്. നേര​െത്ത സ്പിരിറ്റ് കടത്തിയ കേസിൽ പ്രതിയായ റാഷിബ്​​ പതിവായി ആഗ്രയില്‍ നിന്ന് മയക്കുമരുന്ന്​ കൊണ്ടുവന്ന്​ വിൽപ്പന നടത്താറുണ്ടെന്ന്​ എക്​സൈസ്​ അറിയിച്ചു. എന്‍ഫോഴ്‌സ്‌മെൻറ്​ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സി. അനികുമാറി​ൻ്റെ നേതൃത്വത്തില്‍ സി.ഐ. ജി. കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്പക്ടര്‍മാരായ കെ.വി. വിനോദ്, ടി.ആര്‍. മുകേഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ വിശാഖ്, സുബിന്‍, രാജേഷ്, മുഹമ്മദ് അലി, ഡ്രൈവര്‍ കെ. രാജീവ് എന്നിവരായിരുന്നു പരിശോധനാസംഘത്തിലുണ്ടായിരുന്നത്.
പാളയത്തുനിന്ന്​ ​​െവള്ളിയാഴ്​ച പുലർച്ചെയോടെയാണ്​ അഹമ്മദ്​ ജലാലുദ്ദീനും ഉമറും കഞ്ചാവുസഹിതം അറസ്​റ്റിലാവുന്നത്​. കെ.എൽ -14 എക്​സ്​ -1691 നമ്പർ സ്​കൂട്ടറിൽ സംശയകര സാഹചര്യത്തിൽ ബാഗുമായി കണ്ട ഇരുവരെയും കസബ എസ്​.​െഎ വി. സിജിത്ത്​ തടഞ്ഞുനിർത്തി​ ബാഗ്​ പരിശോധിച്ചപ്പോഴാണ്​ കഞ്ചാവ്​ ക​ണ്ടെത്തിയത്​. തുടർന്ന്​ വാഹനം കസ്​റ്റഡിയിലെടുക്കുകയും ഇരുവയരയും അറസ്​റ്റുചെയ്യുകയുമായിരുന്നു. ഇരുവരെയും പിന്നീട്​ കോടതി റിമാൻഡ്​ ചെയ്​തു. എസ്​.​െഎ ശ്രീജേഷ്​, എ.എസ്​.​െഎ അഷ്​റഫ്​,  സിവിൽ പോലീസ്എ ഓഫസർ സുധർമ്മൻ എന്നിവരും പൊലീസ്​ സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close