localtop news

ആകാശവാണി നിലയം അടച്ചു പൂട്ടുന്നതിൽ മുഹമ്മദ്‌ റഫി ഫൗണ്ടേഷൻ പ്രതിഷേധിച്ചു 

കോഴിക്കോട് : നാടൻ കലാ സാഹിത്യ വളർച്ചയിൽ തനിമ നിലനിർത്താനും ആ രംഗത്തെ കലാകാരെ വളർത്തിഎടുക്കുന്നതിലും എന്നും മുതൽക്കൂട്ടായിരുന്നു കോഴിക്കോട് ആകാശവാണി. ഹിന്ദി മലയാള ഗാന പരിപാടികൾ, ദിൽസേ ദിൽതക് കൃഷിപാഠം, പ്രമുഖ ഡോക്ടർമാർ, സംസ്ഥാന ജില്ലാ അധികൃതരുടെ സമയോചിത പ്രഭാഷണങ്ങൾ, മൊഞ്ചും മൊഴിയും യുവവാണി,സാദരം, ശ്രദ്ധ, വിദ്യാഭ്യാസ പരിപാടികൾ തുടങ്ങി ഒട്ടനേകം ആബാലവൃദ്ധം ജനങ്ങൾക്ക് അറിവ് പകരൂന്ന പരിപാടികളുടെ മണിയറയായിരുന്നു പാട്ട് പെട്ടി. ഇത് കോഴിക്കോടിന്റെ ദൂരദർശൻ നിർത്തൽ ചെയ്ത പോലെ കോഴിക്കോടിന്റെ നാവടക്കാനുള്ള മറ്റൊരു കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ നീക്കമാണ് കോഴിക്കോടിന്റെയും കേരളത്തിലെ മറ്റു പ്രമുഖ ജില്ലകളിലെയും FM സ്റ്റേഷനുകൾ നിർത്തൽ ചെയ്യുന്ന നീക്കത്തിൽ അടങ്ങിയിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് മുഹമ്മദ് റഫി ഫൗണ്ടേഷൻ ധർണ നടത്തി. ധർണ റഫി ഫൌണ്ടേഷൻ പ്രസിഡന്റ് ടി. പി. എം. ഹാഷിർ അലി ഉദ്ഘടനം ചെയ്തു. ജനറൽ സെക്രട്ടറി പി. ടി. മുസ്തഫ, സെക്രട്ടറി മുഹമ്മദ് റഫി, സന്നാഫ് പാലക്കണ്ടി, ഓഡിറ്റർ ബീരാൻ കൽപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close