KERALAPoliticstop news

ചിലര്‍ തന്നോട് പക പോക്കുന്നു: ആര്‍. ചന്ദ്രശേഖരന്‍

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ ഡയരക്റ്റര്‍ ബോര്‍ഡ് ഐക്യകണ്‌ഠേനയാണ് തീരുമാനങ്ങല്‍ എല്ലാമെടുത്തതെന്നും തന്നെ മാത്രം ആരോപണങ്ങളുടെ മുള്‍ മുനയില്‍ നിര്‍ത്തുന്നത് പകപോക്കലാണെന്നും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റും കശുവണ്ടി വകസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമായ ആര്‍. ചന്ദ്രശേഖരന്‍. ലാഭം ഉണ്ടാക്കുക എന്നതല്ല, മറിച്ച് തൊഴിലാളികള്‍ക്ക് പരമാവധി തൊഴിയും ആനുകൂല്യങ്ങളും നല്‍കുക എന്നതാണ് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ വഴി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കോര്‍പ്പറേഷന്റെ ആരംഭം മുതല്‍ ഇതിനെ തകര്‍ക്കാന്‍ കശുവണ്ടി മുതലാളിമാര്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന് അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ടെണ്ടര്‍ ക്ഷണിച്ചാണ് കോര്‍പ്പറേഷന്‍ തോട്ടണ്ടി വാങ്ങിയിട്ടുള്ളത്. അഞ്ഞൂറു കോടിയുടേയും ആയിരം കോടിയുടേയും അഴിമതി നടന്നിട്ടുണ്ടെന്നു പറഞ്ഞായിരുന്നു ചില മാധ്യമങ്ങള്‍ ഒന്നാം പേജ് വാര്‍ത്തയും മുഖപ്രസംഗങ്ങളുമെഴുതിയത്. ചില മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം നാലര കോടിയുടേത് മാത്രമാണ് നഷ്ടമെന്ന് എഴുതി. താന്‍ ചെയര്‍മാനായിരുന്ന മൂന്നര വര്‍ഷക്കാലം 430 കോടിയുടെ വിറ്റുവരവും 95 കോടിയുടെ നഷ്ടവുമാണുണ്ടായത്. മൂന്നര വര്‍ഷത്തിനിടയില്‍ 628 ദിവസം തൊഴിലാളികള്‍ക്ക് ജോലി നല്‍കി. 244 കോടിയുടെ തോട്ടണ്ടിയാണ് ഈ കാലയളവില്‍ ആകെ വാങ്ങിയത്. കോര്‍പ്പറേഷനിലെ ഡയരക്റ്റര്‍ ബോര്‍ഡില്‍ ഭരണ – പ്രതിപക്ഷ പ്രതിനിധികളും, സര്‍ക്കാര്‍ പ്രതിനിധികളുമുണ്ട്. ബോര്‍ഡ് തീരുമാനിക്കാതെ ഒന്നും നടക്കില്ല.
സ്വകാര്യ മുതലാളിമാരും അന്നത്തെ ധനകാര്യ സെക്രട്ടറി കെ.എം. അബ്രഹാമും ഇവരുടെ ഏജന്റായ പരാതിക്കാരനും ചില മാധ്യമങ്ങളും പക പോക്കുകയാണ്. നിലവിലെ നിയമവും കോടതിവിധികളും പ്രകാരം സിബിഐക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്ന് പറയുകയും എന്നാല്‍ സര്‍ക്കാര്‍ അനുമതിക്കായി കത്തെഴുതുകയും അത് വിവാദമാക്കുകയും ചെയ്യുന്നു. ഇതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് ചന്ദ്രശേഖരന്‍ ആരോപിച്ചു. സ്വകാര്യ കശുവണ്ടി മുതലാളിമാര്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ച് കേസ് നടത്തുന്ന പരാതിക്കാരന്റെ സാമ്പത്തിക സ്രോതസ് ആന്വേഷിക്കണം. ഇയാള്‍ക്കെതിരെ മൂന്ന് ക്രിമിനല്‍ കേസ് നിലവിലുണ്ടെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു.
ആരോപണങ്ങള്‍ ആഘോഷമാക്കുകയാണ് ചില മാധ്യമങ്ങള്‍. കേസിന്റെ തുടക്കം മുതല്‍ നിയമപരമായി നില്‍ക്കാത്ത ഒരു റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ധനകാര്യ സെക്രട്ടറിയായിരുന്ന കെ.എം. എബ്രഹാം നടത്തിയത്. ഭാവനയില്‍ നിന്നുണ്ടാക്കിയ കള്ളക്കഥകള്‍ കൊണ്ട് പകപോക്കാനാണ് എബ്രഹാം ശ്രമിക്കുന്നത്. പത്ത് വര്‍ഷത്തെ ക്രമക്കേട് അന്വേഷിക്കുമ്പോള്‍ വെറും മൂന്ന് വര്‍ഷം മാത്രം ചെയര്‍മാനായിരുന്ന തന്നെ മാത്രം ലക്ഷ്യം വച്ചാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്.
കെ.എം. എബ്രഹാം സര്‍ക്കാരുകളുടെ കാലനായി മാറിയെന്നും ചന്ദ്രശേഖരന്‍ ആരോപിച്ചു. എബ്രഹാം ഭരണഘനക്ക് അതീതനാണോയെന്നും അദ്ദേഹം ചോദിച്ചു. രണ്ടു തവണ കശുവണ്ടി കോര്‍പ്പറേഷന് കാബിനറ്റ് പാസാക്കിയ 30 കോടിയുടെ ധനസഹായം പോലും പിടിച്ചു വച്ചയാളാണ് കെ.എം. എബ്രഹാം. അദ്ദേഹത്തിന്റെ ധനകാര്യ മാനെജ്‌മെന്റ് കേരളത്തെ തകര്‍ത്തുവെന്നും ചന്ദ്രശേഖരന്‍ കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close