കോഴിക്കോട്: കോർപറേഷനിൽ ആദ്യം സത്യ പ്രതിജ്ഞ ചെയ്യേണ്ട കൗൺസിലറെ തെരഞ്ഞെടുക്കാൻ നറുക്കെടുപ്പ്. സഭയിലെ എറ്റവും മുതിർന്ന അംഗം കലക്ടർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത ശേഷം അദ്ദേഹത്തിന് മുന്നിൽ മറ്റ് 74 പേരും പ്രതിജ്ഞ ചൊല്ലണമെന്നാണ് ചട്ടം. ഇതിനായി മുതിർന്ന രണ്ട് അംഗങ്ങളുടെ രേഖകൾ പരിശാധിച്ചപ്പോൾ രണ്ട് പേരുടെ ജനന തീയതി ഒരേദിവസമാണെന്ന് കണ്ടെത്തി. സി.പി.എം അംഗങ്ങളായ എം.പി.ഹമീദ്, സി.ദിവാകരൻ എന്നിവരുടെ ജനന തീയതിയാണ് 1950 ജനുവരി ഒന്നാണെന്ന് വ്യക്തമായത്. ഇതോടെ മുതിർന്ന അംഗത്തെ നിശ്ചയിക്കാൻ നറുക്കെടുപ്പ് നടത്താൻ തീരുമാനമായി. തിങ്കളാഴ്ച രാവിലെ 11 ന് ടാഗോർ ഹാളിൽ നറുക്കെടുപ്പ് നടക്കുമെന്ന് കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് അറിയിച്ചു. 2015ൽ ജില്ലാ വരണാധി കൂടിയായ കലക്ടർ എൻ. പ്രശാന്ത് കുമാറിന് മുമ്പാകെ 76 കാരനായ സി.പി.എം അംഗം കെ. കൃഷ്ണനായിരുന്നു ആദ്യം സത്യ പ്രതിജ്ഞ ചൊല്ലിയത്.
Related Articles
November 14, 2020
257
പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണം – മലബാർ ഡെവലപ്മെന്റ് കൗൺസിൽ.
December 28, 2021
205