കോഴിക്കോട്: യാത്രകളെ പ്രണയിക്കുകയും ആത്മാര്‍ത്ഥത കൊണ്ടും ഊഷ്മള പെരുമാറ്റം കൊണ്ടും വിപുലമായ സൗഹൃദവലയം സൃഷ്ടിക്കുകയും ചെയ്ത മാതൃകാ പത്രപ്രവര്‍ത്തകനായിരുന്നു പി. ജിബിനെന്ന് അനുസ്മരണസമ്മേളനം അഭിപ്രായപ്പെട്ടു. ദീപിക റിപ്പോര്‍ട്ടര്‍ പി. ജിബിന്റെ അഞ്ചാം ചരമവാര്‍ഷിക ദിനത്തില്‍ മാധ്യമ സൗഹൃദ കൂട്ടായ്മയാണ് കാലിക്കറ്റ് പ്രസ്ക്ലബ് ഹാളില്‍ അനുസ്മരണം സംഘടിപ്പിച്ചത്. മാധ്യമരംഗം വേട്ടയാടലിന്റെ നിഴലിലുള്ള കാലത്ത് ജിബിനെന്ന ധീര മാധ്യമപ്രവര്‍ത്തകന്റെ ഓര്‍മകള്‍ എല്ലാവര്ക്കും കരുത്താണെന്നും യോഗം അഭിപ്രായപ്പെട്ടു. സജീവന് കല്ലേരി ആമുഖഭാഷണം നടത്തി. സി. ശിവപ്രസാദ്, കമാല്‍ വരദൂര്‍, എം. ഫിറോസ് ഖാന്, എസ്. ജയകൃഷ്ണന്, രമേശ് കോട്ടൂളി, ഇ.പി. മുഹമ്മദ്, ബിനോയ് ജോര്‍ജ്, പി.വി. കുട്ടന്, പി. അബിന്‍ മൂഴിക്കല്‍, ഷോബു രാമചന്ദ്രന്, ദീപക് ധര്‍മ്മടം, ശ്രുതി സുബ്രഹ്മണ്യന്, പി. ഷിമിത്ത്, എന്‍.പി. സക്കീര്‍, പി. വിപുല്‍നാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
Related Articles
Check Also
Close-
ട്രെയിനിൽ സ്വർണകടത്ത്; 68 ലക്ഷംരൂപ ഈടാക്കി ആഭരണം വിട്ടു നൽകി
February 26, 2021