കോഴിക്കോട്:മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
പ്രേംനസീർ അവസാനമായി അഭിനയിച്ച ‘ധ്വനി’ സിനിമയുടെ തിരക്കഥാകൃത്ത്
പി.ആർ.നാഥൻ,
എം.എസ്. ബാബുരാജ് മെമ്മോറിയൽ മ്യൂസിക് അക്കാദമി പ്രിൻസിപ്പാൾ ഡോക്ടർ കെ.എക്സ്.ട്രീസ
എന്നിവരെ തിരഞ്ഞെടുത്തു.
പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. അവാർഡ് ദാനം പിന്നീട് നടക്കുമെന്ന് ജനറൽ കൺവീനർ റഹീം പൂവ്വാവാട്ട് പറമ്പ് അറിയിച്ചു.