KERALAtop news

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊ‍ഴില്‍ രഹിതര്‍ക്ക് നവജീവന്‍ പദ്ധതിയിലൂടെ സ്വയം തൊ‍ഴില്‍ വായ്പ

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം:കേരളത്തിലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ളവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നവജീവന്‍ എന്ന പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ സബ്സിഡിയോടുകൂടി വായ്പ അനുവദിക്കും. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുക.
കേരളാ മിനറല്‍സ് ആന്‍റ് മെറ്റല്‍സ് ലിമിറ്റഡില്‍ പുതുതായി 5 ടി.പി.എച്ച്. പ്രഷര്‍ ഫില്‍ട്രേഷനും സ്പിന്‍ പ്ലാഷ് ഡ്രൈയിംഗ് സിസ്റ്റവും സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. 65 കോടി രൂപയാണ് ഇതിന്‍റെ ചിലവ്. കെ.എം.എം.എല്ലില്‍ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിലേയ്ക്ക് 235 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കും.

പൈതൃക പഠനകേന്ദ്രത്തിലെ അംഗീകൃത തസ്തികകളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് 10-ാം ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്‍റ് കോര്‍പ്പഷനിലെ അംഗീകൃത തസ്തികകളിലുള്ള ജീവനക്കാര്‍ക്ക് ശമ്പള പരിഷ്ക്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.
2018 ലെ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച രജിസ്റ്റര്‍ ചെയ്ത അലങ്കാര മത്സ്യകൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 7.9 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാനത്തെ വിവിധ എയ്ഡഡ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളില്‍ 721 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

2021 ലെ സഭാസമ്മേളനത്തിലേയ്ക്കുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close