കോഴിക്കോട്: രാഷ്ട്രീയ, സദാചാര കൊലപാതകങ്ങള്‍ കേരളത്തിന്റെ പ്രബുദ്ധതക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും, ഇത്തരം കൊലപാതകങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ രാഷ്ട്രീയ സാംസ്‌കാരിക മതനേതൃത്വങ്ങള്‍ ഒന്നിച്ചു മുന്നോട്ടുവരണമെന്നും ഐ എസ് എം കോഴിക്കോട് ജില്ലാ കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് മദ്യം സുലഭമാക്കി സാമൂഹ്യ അരാചകതത്വം സൃഷ്ടിക്കുന്ന മദ്യനയം തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും കോവിഡ് മഹാമാരി വീണ്ടും ആശങ്ക സൃഷ്ടിക്കുമ്പോള്‍ ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികളാണ് ഉണ്ടാവേണ്ടതെന്നും യോഗം വിലയിരുത്തി.
കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കര്‍ഷക ദ്രോഹ ബില്ലുകള്‍ സംസ്ഥാനത്ത് നടപ്പാക്കുകയില്ലെന്ന് ഉറപ്പുവരുത്താന്‍ നിയമ നിര്‍മാണം നടത്തണമെന്നും സംസ്ഥാനത്തെ ജനവികാരം മാനിക്കാതെ സംഘ്പരിവാര്‍ അജണ്ടകള്‍ അടിച്ചേല്പിക്കാനുള്ള ഗവര്‍ണറുടെ നീക്കങ്ങളെ ചെറുത്തു തോല്പിക്കാനുള്ള ആര്‍ജവം സര്‍ക്കാറിനുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
ഐ എസ് എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ജലീല്‍ മദനി വയനാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ സിറ്റി അധ്യക്ഷത വഹിച്ചു.
വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ഷമീര്‍ കൊടിയത്തൂര്‍, മുജീബ് കരുവമ്പൊയില്‍, ഷബീര്‍ അലി, മിര്‍ഷാദ് പാലത്ത്, നൗഫല്‍ എരഞ്ഞിക്കല്‍, അസ്‌ക്കര്‍ കുണ്ടുങ്ങല്‍, ഫാദില്‍ പന്നിയങ്കര, വഹാബ് മാത്തോട്ടം ചര്‍ച്ചയില്‍ പങ്കെടുത്തു.
റഫീഖ് നല്ലളം, ജാനിഷ് വേങ്ങേരി. വി പി അക്ബര്‍ സാദിഖ്, നസീം മടവൂര്‍, സര്‍ഫാസ് സിവില്‍, ഫൈസല്‍ പാലത്ത്, അബൂബക്കര്‍ പുത്തൂര്‍, നവാസ് ചക്കുംകടവ് എന്നിവർ പ്രസംഗിച്ചു.