ആനക്കാംപൊയിൽ : മുത്തപ്പന്‍പുഴയില്‍ വനത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ കാട്ടാന വീണ കാട്ടാനയെ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി വനത്തിൽ വിട്ടു. കിണറ്റില്‍ വീണിട്ട്
മൂന്നു ദിവസമായിട്ടുണ്ടാകാമെന്ന് പരിസരവാസികൾ പറഞ്ഞു. അവശ നിലയിലായിരുന്നു ആന കിണറ്റിനുള്ളിൽ കഴിഞ്ഞിരുന്നത്. ഉദ്ദേശം രണ്ടര മീറ്ററോളം താഴ്ചയിൽ വെള്ളമുള്ള കിണറ്റിൽ തുമ്പിക്കൈ ഉയർത്തിയായിരുന്നു ആന നിന്നിരുന്നത്.
രാവിലെ മുതൽ തുടങ്ങിയ രക്ഷാപ്രവർത്തനത്തിന് താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ നേതൃത്വം നൽകി. താമശ്ശേരി സർക്കിളിലെ ആർ ആർ ടി ടീമും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് സഹകരിച്ചു. മുത്തപ്പൻ പുഴയിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരെ കുത്തനെ കയറ്റത്തിൽ കൃഷിഭൂമി ആയിരുന്ന സ്ഥലം വിട്ടൊഴിഞ്ഞു ആളുകൾ പോയ സ്ഥലത്തെ കിണറ്റിലാണ് ആന കിടന്നിരുന്നത്. ഇന്നലെ പുലര്‍ച്ചയോടെയാണ് ആനയുടെ ശബ്ദം നാട്ടുകാർ കേട്ടത് . നാട്ടുകാരാണ് വിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
വനത്തിനോടു ചേർന്നുള്ള സ്ഥലമായതിനാല്‍ ഇവിടേക്ക് ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെയോ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയോ വാഹനങ്ങള്‍ എത്തിക്കുക ഏറെ ദുഷ്ക്കരമാണ്. പതിനഞ്ച് മീറ്ററോളം താഴ്ചയുള്ള കിണറിന്റെ ഇരുപത് മീറ്ററോളം
താഴെ നിന്നും മണ്ണ് മാന്ത്രി യന്ത്രം ഉപയോഗിച്ച് മണ്ണെടുത്ത് മാറ്റി. മണ്ണെടുത്ത വിടവിലൂടെ ആനയെ കരയ്ക്ക് എത്തിച്ചാണ് വനപാലകരുടെ നേതൃത്വത്തിൽ കാട്ടിലേക്കയച്ചത്.