KERALAlocaltop news

പുതുവർഷത്തിൽ സമഗ്ര ഹെഡ് ഇൻജുറി ക്ലിനിക്കുമായി മേയ്ത്ര ഹോസ്പിറ്റൽ

 

കോഴിക്കോട്: കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിൽ 2021 ജനുവരി എട്ടിന് ഹെഡ് ഇൻജുറി ക്ലിനിക്ക് തുറന്നു. തലയിലുള്ള പരിക്കുകൾക്കും അവയുടെ തുടർചികിത്സയ്ക്കും മാത്രമായുള്ള മലബാർ മേഖലയിലെ ആദ്യ സ്പെഷലൈസ്ഡ് ക്ലിനിക്കാണ് തുറന്നത്. ന്യൂറോ സയൻസസിൽ മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത മേയ്ത്രയിലെ ന്യൂറോ സർജറി വിഭാഗത്തിന്റെ കീഴിലാണ് ക്ലിനിക്ക് പ്രവർത്തിക്കുന്നത്.

2019ലെ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ ജേതാവും കോഴിക്കോട് ട്രാഫിക് എ.സി.പിയുമായ പി.കെ.രാജു ഹെഡ് ഇൻജുറി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡോ. അലി ഫൈസൽ (ഡയറക്ടർ-മേയ്ത്ര ഹോസ്പിറ്റൽ), ഡോ. പി മോഹനകൃഷ്ണൻ (സി.ഇ.ഒ), ഡോ. കെ.എ സലാം (ചെയർമാൻ -സെന്റർ ഓഫ് എക്സലൻസ് ഫോർ ന്യൂറോ സയൻസസ്), ഡോ. ശ്യാം സുന്ദർ (ഹെഡ് -ന്യൂറോ സർജറി), ഡോ. മിഷെൽ ജോണി( സീനിയർ കൺസൾട്ടന്റ്-ന്യൂറോ സർജറി), ഡോ. അനൂപ് നരേന്ദ്രൻ (കൺസൾട്ടന്റ്-ന്യൂറോ സർജറി), ഡോ. അഖിൽ മോഹൻദാസ് (അസോസിയേറ്റ് കൺസൾട്ടന്റ്-ന്യൂറോ സർജറി) തുടങ്ങിയവർ പങ്കെടുത്തു.

മേയ്ത്രയിൽ സജ്ജമാക്കുന്ന ഹെഡ് ഇൻജുറി ശാഖയിൽ ന്യൂറോ സർജറിയുമായി ബന്ധപ്പെട്ട മുഴുവൻ വിദഗ്ധോപദേശങ്ങളും നൽകാനുള്ള സജ്ജീകരണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഹെഡ് ഇൻജുറി ഏൽക്കുന്നവർക്കും കൂട്ടിരിപ്പുകാർക്കും കൗൺസലിങ്, റേഡിയോളജി സേവനങ്ങൾ, ന്യൂട്രിഷൻ സേവനങ്ങൾ, ഹെഡ് ഇൻജുറിയുമായി ബന്ധപ്പെട്ട മറ്റ് ശാരീരിക അവസ്ഥയുള്ളവർക്കും വിദഗ്ധ ചികിത്സ, മാനസിക സമർദം കുറയ്ക്കാനുള്ള കൗൺസലിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ, ഇതേതുടർന്ന് വന്നേക്കാവുന്ന ആരോഗ്യപരമായ സങ്കീർണതകൾ എന്നീ പരിഹാര മാർഗങ്ങൾ ക്ലിനിക്കിലൂടെ ലഭ്യമാകും.

നിരത്തുകളിലെ ഏകദേശം 60 ശതമാനം റോഡപകടങ്ങൾക്കും ഇരയാകുന്നത് മോട്ടോർ സൈക്കിൾ യാത്രക്കാർ, കാൽനടയാത്രക്കാർ, സൈക്കിൾ യാത്രക്കാർ, ,ഡ്രൈവർമാർ എന്നിവരാണെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ‘‘ഹെൽമറ്റ് ധരിക്കാതിരിക്കുക, സീറ്റ് ബെൽറ്റ് ഇടാതിരിക്കുക തുടങ്ങിയ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരും റോഡപകടങ്ങളുടെ ഇരകളാകുന്നത് നിത്യസംഭവമാണ്. അതിനാൽ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ കരുതൽ എടുക്കുക എന്നത് മാത്രമാണ് അപകട സാധ്യത കുറയ്ക്കാനായി നമുക്ക് ചെയ്യാനാകുക.’’- എ.സി.പി പി.കെ.രാജു പറഞ്ഞു.

ഹെഡ് ഇൻജുറി രോഗിക്ക് വ്യത്യസ്ത ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് മേയ്ത്ര ഹോസ്പിറ്റൽ സി.ഇ.ഒ, ഡോ. പി. മോഹനകൃഷ്ണൻ അഭിപ്രായപ്പെട്ടു. പല അവയവങ്ങളെയും ബാധിക്കുന്ന ഹെഡ് ഇൻജുറി ചികിത്സക്കായി വിവിധ ചികിത്സ വിഭാഗങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയ സമഗ്ര പദ്ധതിയാണ് വേണ്ടത്. നിർഭാഗ്യവശാൽ ഇന്ന് അവ ലഭിക്കുന്നില്ല.അതിനാൽ തന്നെ നിലവിലെ ഹെഡ് ഇൻജുറി ചികിത്സ പൂർണമായി ഫലം കാണാറുമില്ല. ഈ അവസ്ഥയിൽ ഹെഡ് ഇൻജുറിക്കായി പ്രത്യേക ക്ലിനിക്ക് കൊണ്ടുവരുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇന്ത്യപോലുള്ള രാജ്യങ്ങളെ പോലും ഏറ്റവുമധികം പൗരൻമാരെ ബാധിക്കുന്ന ഒന്നാണ് ഹെഡ് ഇൻജുറിയെന്ന് ന്യൂറോ സർജറി വിഭാഗം തലവനും സീനിയർ കൺസൾട്ടൻറുമായ ഡോ. ശ്യാം സുന്ദർ എസ്. അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യത്ത് തലക്ക് ആഘാതമേൽക്കുന്ന ആറിലൊരാൾ മരിക്കുമ്പോൾ വികസിത രാജ്യങ്ങളിൽ 200 പേരിൽ ഒരാൾക്ക് മാത്രമേ ജീവൻ നഷ്ടപ്പെടുന്നുള്ളൂവെന്നറിയുമ്പോഴാണ് നമ്മളുടെത് പോലുള്ള വികസ്വര രാജ്യങ്ങളിലെ അപകട ചികിത്സയുടെ പരിമിതികളെക്കുറിച്ച് ഓർക്കേണ്ടത്.

അപകട ശേഷമുള്ള ആദ്യ മണിക്കൂറുകളിലും ,ആദ്യ ദിനങ്ങളിലും ശരിയായ ചികിത്സ നൽകി, ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയെന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. നിർണായക മണിക്കൂറുകളിലെ ചികിത്സ നൽകിയ ശേഷം തുടർ ചികിത്സയ്ക്ക് സാഹചര്യമൊരുക്കുന്നതിലൂടെ നിരവധി പേരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാവുമെന്ന് ന്യൂറോ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ ഡോ. മിഷെൽ ജോണി പറഞ്ഞു.

ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് മേയ്ത്ര ഹോസ്പിറ്റൽ ആഗോള നിലവാരത്തിലുള്ള ആരോഗ്യപരിപാലന സൗകര്യങ്ങൾ മലബാർ മേഖലയിലുള്ളവർക്ക് ലഭ്യമാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

എല്ലാവെള്ളിയാഴ്ചകളിലും രാവിലെ പതിനൊന്ന് മണി മുതൽ വൈകീട്ട് നാലു മണി വരെയാണ് ക്ലിനിക്കിന്റെ പ്രവർത്തനസമയം. കുടുതൽ വിവരങ്ങൾക്ക്: +91 9207702063, ഇമെയിൽ: info@meitra.com

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close