KERALAlocaltop news

ആറുവരി ബൈപ്പാസ് നിർമ്മാണ പ്രവൃത്തികൾ ജനുവരി 27 ന് ആരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എം.കെ രാഘവൻ എം.പി

കോഴിക്കോട്: എൻ.എച്ച് ബൈപ്പാസ് ആറുവരിപാതാ നിർമ്മാണം ജനുവരി 27 മുതൽ ആരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ ഹൈവേ അതോറിറ്റിയുടെ കേരളത്തിന്റെ ചുമതലയുള്ള ജനറൽ മാനേജർ രജനീഷ് കപൂർ എം.കെ രാഘവൻ എം.പിയെ രേഖാമൂലം അറിയിച്ചു.

കരാർ ഏറ്റെടുത്തിട്ടും പ്രവൃത്തിയാരംഭിക്കാത്ത കരാർ കമ്പനിക്കെതിരെയും എൻ.എച് അതോറിറ്റിയുടെ നിലപാടുകൾക്കെതിരെയും കഴിഞ്ഞ ആഴ്ച എം.പി ശക്തമായ നിലപാട് സ്വീകരിച്ചിടുന്നു. അനിശ്ചിതത്വം തുടര്ചയുകയാണെങ്കിൽ ബഹുജനപ്രക്ഷോഭ പരിപാടികൾ ഉൾപ്പെടെ നടത്തുമെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് എം.പി പറഞ്ഞിരുന്നു.

ജനുവരി 11 നു പ്രവൃത്തി വൈകിയതിന്മേലുള്ള അന്തിമ തീർപ്പ് സംബന്ധിച്ച കരാർ ആയതായും, ജനുവരി 27 നു ആരംഭിച്ച് രണ്ട് വര്ഷക്കാലയളവിൽനുള്ളിൽ പണി പൂർത്തീക്കരിക്കാനാവുമെന്നും ജനറൽ മാനേജർ അറിയിച്ചു. അങ്ങനെയെങ്കിൽ 2023 ജനുവരി 26 നുള്ളിൽ പദ്ധതി യാഥാർഥ്യമാക്കാൻ സാധിക്കും.

സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുന്നതിനായി നിലവിലെ കാലതാമസം പരിഗണിച്ച് NHAI യുടെ മറ്റ് കരാറുകളിൽ കാണുന്നതുപോലെ സമയം ദീർഘിപ്പിച്ച് നൽകുന്ന സംവിധാനം ഈ പദ്ധതിക്ക് നൽകരുതെന്ന് എം.കെ രാഘവൻ എം.പി നാഷണൽ ഹൈവെ അതോറ്റി ചെയർമാനെ നേരിൽ കണ്ട് ആവശ്യപ്പെടും. പദ്ധതിയനുബന്ധമായ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് (വൈദ്യുതി, ജല, ടെലഫോൺ, ഇതര കേബിളുകൾ മാറ്റിസ്ഥാപിക്കൽ) നടത്താൻ സംസ്ഥാനസർക്കാരിന്റെയും
NHAI യുടെയും ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകൾ വേണമെന്ന് എം.പി ആവശ്യപ്പെട്ടു.

നിലവിൽ ഉറപ്പ് നൽകിയ തീയ്യതിയിൽ പ്രവൃത്തി ആരംഭിച്ചില്ലെങ്കിൽ നേരത്തെ പ്രഖ്യാപിച്ച രീതിയിൽ പ്രത്യക്ഷ ബഹുജന സമരപരിപാടികൾക്ക് നേതൃത്വം നല്കുമെന്നും എം.പി അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close