കോഴിക്കോട്: കോവിഡ് 19 വാക്സിന് വിതരണം ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. സ്വകാര്യ മേഖലയില്‍ കോവിഡ് വാക്സിന് വിതരണം നിര്‍വ്വഹിക്കുന്ന ജില്ലയിലെ ഏക സെന്ററാണ് ആസ്റ്റര്‍ മിംസ്. ആസ്റ്റര്‍ മിംസിലേയും കോഴിക്കോട് ജില്ലയിലെ മറ്റ് ആശുപത്രികളിലേയും ജീവനക്കാരും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്. ആസ്റ്റര്‍ മിംസിലെ സ്റ്റാഫ് നഴ്സ് അമൃത വിജയനാണ് ആദ്യ വാക്സിന് സ്വീകരിച്ചത്. നിലവില്‍ മറ്റ് ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെട്ടില്ല എന്ന് അമൃത പ്രതികരിച്ചു. ഡോ. സുരേഷ് കുമാര്‍ (കോവിഡ് നോഡല്‍ ഓഫീസര്‍), ഡോ. സജിത്ത് നാരായണന്, ഷീലാമ്മ ജോസഫ് (ചീഫ് നഴ്സിങ്ങ് ഓഫീസര്‍), ഡോ. പ്രവിത (എ ജി എം ഓപ്പറേഷന്‍സ്) എന്നിവര്‍ നേതൃത്വം നല്കി.
Related Articles
Check Also
Close-
ചെലവൂർ വില്ലേജ് ഓഫീസിന് 44 ലക്ഷം രൂപ അനുവദിച്ചു
April 26, 2022