KERALAlocaltop news

ബജറ്റിൽ ആശയക്കുഴപ്പം: സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിൻ്റെ സേവനവും കൗൺസിലർ നിർവ്വഹിക്കുമെന്ന്

* അധ്യാപകർ പ്രതിഷേധത്തിൽ

 

കോഴിക്കോട്:  പൊതു വിദ്യാലയങ്ങളിലെ സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിൻ്റെ സേവനവും സ്കൂൾ കൗൺസിലർമാർ നിർവ്വഹിക്കുമെന്ന സംസ്ഥാന ബജറ്റ് പരാമർശത്തിനെതിരെ പ്രതിഷേധം .
പൊതുവിദ്യാലയങ്ങളിലെ മൈൽഡ് ,മോഡറേറ്റ് ഭിന്നശേഷി കുട്ടികൾക്കായി ഓരോ വിദ്യാലയങ്ങളിലും കൗൺസിലർമാരെ നിയമിക്കുമെന്നാണ് സംസ്ഥാന ബജറ്റിൽ പറയുന്നത്. വിദ്യാർഥികളിലെ വൈകാരിക പ്രശ്നങ്ങളുടെ പരിഹാരാർഥമാണ് സ്കൂൾ കൗൺസിലർമാർ നിയമിക്കപ്പെടുന്നത്. സോഷ്യൽ വർക്ക് ബിരുദമാണ് സ്കൂൾ കൗൺസിലറുടെ യോഗ്യത. എന്നാൽ ബിരുദവും
സ്പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡുമാണ് സ്പെഷ്യൽ എഡ്യൂക്കേറ്റ ർന്മാരുടെ യോഗ്യത . അധ്യാപന യോഗ്യത നേടാത്ത കൗൺസിലർമാരെ ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിക്കാൻ ‘നിയോഗിച്ചത് ‘ സംസ്ഥാന ബജറ്റിലെ അജ്ഞത വെളിപ്പെടുത്തുന്നുവെന്ന് അധ്യാപകർ ചൂണ്ടി കാട്ടി.
പത്ത് വർഷം പൂർത്തികരിച്ച താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് മനുഷ്യത്വമാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് തങ്ങളുടെ കാര്യത്തിൽ നടപ്പായിട്ടില്ലെന്ന് അധ്യാപകർ പരാതിപ്പെട്ടു.2320 സ്പെഷ്യൽ എഡ്യൂക്കേറ്റർമാരാണ് സംസ്ഥാനത്തുള്ളത്. 21 വർഷത്തോളമായി ഡി.പി.ഇ.പി, എസ്.എസ് .എ ,ഐ.ഇ.ഡി. എസ്.എസ്, ആർ.എം.എസ്.എ ,എസ് .എസ് .കെ സ്കീമുകളിലും പ്രൊജക്ടുകളിലുമായി കരാറാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നിരവധി പേർ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരിലുണ്ട്.
പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻ ണ്ടറി തലം വരെയുള്ള പൊതു വിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പാക്കുകയാണ് പ്രവർത്തനം. ഭിന്ന ശേഷി കുട്ടികൾക്കുള്ള ഓൺലൈൻ പഠന പദ്ധതിയായ വൈറ്റ് ബോർഡ് , ട്വിന്നിംഗ് പ്രോഗ്രാം , എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ സേവനം, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം, ബി.ആർ.സികൾ കേന്ദ്രീകരിച്ച് മെഡിക്കൽ ക്യാംപ്, ഉപകരണ വിതരണം, ചങ്ങാതികൂട്ടം, പരിഹാര ബോധന പരിപാടികൾ ,സഹവാസ ക്യാമ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഇവരാണ് നിർവഹിക്കുന്നത്. പത്ത് വർഷം പൂർത്തികരിച്ച സ്പെഷ്യൽ എഡ്യൂക്കേറ്റർമാർക്ക് സ്ഥിര നിയമനം നൽകണമെന്ന് 2016 ജൂൺ 30 ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു.

വേതനം വെട്ടിക്കുറച്ചിട്ട് മൂന്ന് വർഷം

28815 രൂപയായിരുന്ന സെക്കൻണ്ടറി സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിൻ്റെ വേതനം വെട്ടികുറച്ച് 25000 യാക്കിയിട്ട് മൂന്ന് വർഷമായി .പ്രൈമറി അധ്യാപകർക്ക് 20,000 രൂപയാണ് വേതനം . 2016 മുതൽ ലഭിച്ച് കൊണ്ടിരുന്ന വേതനമാണ് 2018ൽ വെട്ടി കുറച്ചത്. കേന്ദ്ര മാനവശേഷി മന്ത്രാലയം ഫണ്ട് കുറച്ചതിനാലാണ് അധ്യാപകരുടെ വേതനത്തിൽ നിന്ന് 3815 രൂപ കുറച്ചതെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷ അഭിയാനിൽ 60 : 40 അനുപാതത്തിലാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഫണ്ട് വകയിരുത്തുന്നത്. അധ്യാപകരുടെ വേതന വിഹിതം വർധിപ്പിക്കാൻ സംസ്ഥാന സർക്കാറിന് കഴിയുമെന്ന് അധ്യാപകർ ചൂണ്ടി കാണിക്കുന്നു. എസ്.എസ്.കെ പദ്ധതിക്ക് കീഴിലുള്ള സ്പെഷ്യലിസ്റ്റ് അധ്യാപകർക്ക് എം .എച്ച്.ആർ.ഡി അനുവദിച്ച പ്രതിമാസ വേതനം 7000 രൂപയായിരുന്നു. ഇത് 14000 രൂപയായി വർദ്ധിപ്പിച്ചാണ് സംസ്ഥാനത്ത് നൽകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close