കണ്ണൂര്‍: ചലച്ചിത്ര നടനും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി(98) അന്തരിച്ചു. ന്യൂമോണിയ വന്ന് മൂന്നാഴ്ച്ച മുന്‍പ് അദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. കണ്ണൂരില്‍ വച്ചായിരുന്നു അന്ത്യം. ‘ദേശാടന’ത്തിലെ മുത്തശ്ശനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളില്‍ ഉണ്ണികൃഷ്ണന്‍ നമ്പൂനമ്പൂതിരി അഭിനയിച്ചിട്ടുണ്ട്. ‘ദേശാടനം’, ‘കല്യാണരാമന്‍’, ‘ചന്ദ്രമുഖി’, പമ്മല്‍ കെ. സംബന്ധം’ എന്നിവ പ്രഥാന സിനിമകളാണ്
Related Articles
October 20, 2020
303
പൃഥിരാജിന് കോവിഡ്, സുരാജ് വെഞ്ഞാറമൂട് അടക്കമുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു, ജനഗണമന ഷൂട്ടിംഗ് നിര്‍ത്തിവെച്ചു
July 17, 2024
56