മുക്കം: മലയോര മേഖലയിൽ വാഹനങ്ങൾ മോഷണം പോവുന്നത് പതിവാകുന്നു.
കഴിഞ്ഞ ദിവസം രാത്രിയിലും 2
ബുള്ളറ്റുകൾ മോഷണം പോയി.
കാരശ്ശേരി പഞ്ചായത്തിലെ ചോണാട് സ്വദേശി ജാഷിദിൻ്റെ 2020 മോഡൽ കെ.എൽ 57 വി. 4479 നമ്പർ ബുള്ളറ്റും
മുക്കം നഗരസഭയിലെ പച്ചക്കാട് സ്വദേശി അബ്ദുൽ നാസറിൻ്റെ. 2019 മോഡൽ കെ.എൽ 57 യു.9763 നമ്പർ ബുള്ളറ്റുമാണ് കഴിഞ്ഞദിവസം രാത്രി മോഷണം പോയത് .തിങ്കളാഴ്ച രാത്രി 7 മണിയോടുകൂടി കടയടച്ച് വീട്ടിൽ കൊണ്ടുവന്ന് നിർത്തിയിട്ട ബുള്ളറ്റാണ്കാണാതായതെന്നും മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ചോണാട് സ്വദേശി ജാഷിദ് പറഞ്ഞു.
സംഭവത്തിൽ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവികളും മറ്റും പരിശോധിച്ചുവരികയാണെന്ന് മുക്കം പോലീസ് അറിയിച്ചു