INDIAKERALAlocalNationaltop news

അകക്കണ്ണിന്റെ വെളിച്ചത്തിൽ ബാലൻ പൂതേരിക്ക് പത്മശ്രീ

ജിമേഷ് പൂതേരി

കോഴിക്കോട്: അകക്കണ്ണിന്റെ വെളിച്ചത്തിൽ അന്ധതയെ തോല്പ്പിച്ച് പുസ്തക രചനയിൽ ആത്മസമർപ്പണവും, ഉപജീവനവും നടത്തുന്ന ബാലൻ പുതേരി പത്മശ്രീ പുരസ്ക്കാര നിറവിലാണ്.
20 വർഷം മുമ്പ് കാഴ്ച്ച ശക്തിപുർണ്ണമായി നഷ്ടപ്പെട്ടപ്പോൾ എഴുത്ത് ഉപജീവനമാർഗമായി തിരഞ്ഞെടുക്കുകയായിരുന്നു, ക്ഷേത്ര അരാധന, ക്ഷേത്രങ്ങളുടെ ചരിത്രങ്ങൾ, ഹൈന്ദവ വിശ്വാസങ്ങൾ, തുടങ്ങിയ വിഷയങ്ങളിൽ 213 ഓളം പുസ്തകങ്ങൾ ബാലൻ പുതേരി രചിച്ചിട്ടുണ്ട്. കാഴ്ചചയുണ്ടായിരുുന്ന കാലത്തെ ഓർമ്മകളും, അറിവുകളും, നിലവിലെകാര്യങ്ങൾ ചോദിച്ചറിഞ്ഞും സഹായികളെ വച്ച് പറഞ്ഞ് കൊടുത്ത് എഴുതിച്ചുമാണ് പുസ്തക രചന നിർവ്വഹിച്ച് പോന്നത്. എഴുതുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ സ്ഥാപിച്ച പുതേരി ബുക്സ് എന്ന പ്രസാധന സ്ഥാപനം വീട്ടിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ഉത്സവപറമ്പിലും, ഹൈന്ദവ സമ്മേളന വേദികളിലും സഹായികൾക്ക് ഒപ്പം നടന്ന് വിൽപ്പന നടത്തും.
ബാലൻ പൂതേരിയുടെ ജീവിതം ആസ്പദമാക്കി അന്ധകാരത്തിലെ വെളിച്ചം, ധന്യമീ ജീവിതം എന്നീ രണ്ട് പുസ്തകങ്ങൾ പുറത്തിറങ്ങിട്ടുണ്ട് വൈകല്യങ്ങളെ അതിജീവിച്ച് ജീവിതവിജയം കൈവരിക്കാനാവുമെന്ന് ബാലൻ പൂതേരി നമ്മെ ഓർമ്മപ്പെടുത്തുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close