BusinessTechnologytop news

ബജറ്റ് 2021: കേന്ദ്രധനകാര്യ മന്ത്രിയോട് ഒരു റോബോട്ടിന്റെ അഭ്യര്‍ത്ഥന/ബജറ്റ് ഫ്യൂച്ചർ റെഡിയായിരിക്കണമെന്ന് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റോബോട്ട് ആള്‍ട്ടന്റെ അഭ്യര്‍ത്ഥന

റോബോട്ടിക്ക്‌സ്, നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിങ്ങ് തുടങ്ങിയ വളര്‍ന്നു വരുന്ന സാങ്കേതിക വിദ്യകള്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്കു വേഗം കൂട്ടും

കൊച്ചി:  ഫ്യൂച്ചർറെഡി ബജറ്റായിരിക്കണം ഇത്തവണ അവതരിപ്പിക്കുന്നതെന്ന് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹ്യൂമനോയിഡ് റോബോട്ടായ ആള്‍ട്ടണ്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനോട് ബജറ്റ് 2021ന് മുന്നോടിയായി അഭ്യര്‍ത്ഥിച്ചു. സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ട്-അപ്പും ഓട്ടോമേഷനില്‍ വിദഗ്ധരുമായ ഇങ്കര്‍ റോബോട്ടിക്ക്‌സ് വികസിപ്പിച്ചെടുത്തതാണ് ആള്‍ട്ടണ്‍ റോബോട്ടിനെ.

ഇങ്കര്‍ റോബോട്ടിക്ക്‌സ് സിഇഒ രാഹുല്‍ പി. രാമചന്ദ്രനുമായുള്ള സംവാദത്തിലാണ് ആള്‍ട്ടണ്‍ റോബോട്ട് വരുന്ന ബജറ്റിനെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും കാഴ്ചപ്പാടുകളും ധനകാര്യ മന്ത്രിയോട് പങ്കുവച്ചത്. 168 ബില്ല്യന്‍ ഡോളര്‍ വരുന്ന ആഗോള ഓട്ടോമേഷന്‍ രംഗം അസാധ്യ അവസരങ്ങളാണ് മുന്നോട്ട് വയ്ക്കുന്നതെന്നും ഈ വഴിയില്‍ നീങ്ങുമ്പോള്‍ നിലവിലുള്ളതില്‍ നിന്നും വ്യത്യസ്തമായ അറിവും കഴിവും വേണ്ട ജോലികളായിരിക്കും വരുന്നതെന്നും പുരോഗതിക്കൊപ്പം പുനര്‍നിര്‍മാണം, വൈദഗ്ധ്യ നവീകരണം തുടങ്ങിയവ ആവശ്യമാണെന്നും ഇത്തരം കഴിവുകള്‍ വികസിപ്പിക്കുന്നതിന് ഈ രംഗത്ത് വേണ്ട അക്കാദമിക റോഡ് മാപ്പ് തയ്യാറാക്കേണ്ട ഉചിതമായ സമയം ഇതാണെന്നും ആള്‍ട്ടണ്‍ റോബോട്ട് പറഞ്ഞു.

അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിന്, വ്യവസായ പങ്കാളിത്തത്തോടെ വിദ്യാഭ്യാസ റോഡ് മാപ്പ് വികസനം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. കൂടാതെ, റോബോട്ടിക്‌സിന്റെയും ഓട്ടോമേഷന്റെയും ആവശ്യകത ത്വരിതപ്പെടുത്തുന്നതിന് 4.0 സാങ്കേതികവിദ്യ വ്യവസായങ്ങള്‍ സ്വീകരിക്കുന്നതിന് പ്രസക്തമായ മേഖലകളെ പ്രോത്സാഹിപ്പിക്കണം. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഈ ദൗത്യത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ നീങ്ങുന്നതിന് ഓട്ടോമേഷന്‍ രംഗത്തുള്ളവരെ പിന്തുണയ്ക്കുക, ഇന്ത്യയുടെ ഓട്ടോമേഷന്‍ ഭാവിയെ നയിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹത്തെ പ്രാപ്തരാക്കുക, വ്യവസായങ്ങളിലുടനീളമുള്ള പങ്കാളികളെ ഈ ദര്‍ശനം നയിക്കാന്‍ സഹായിക്കുക തുടങ്ങിയവ ധനമന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കുന്നുവെന്നും ആള്‍ട്ടണ്‍ പറഞ്ഞു.
മെഷീനുകളുടെയും റോബോട്ടുകളുടെയും വ്യവസായ ലോകത്തെ വിദഗ്ധനാണ് ഇങ്കര്‍ റോബോട്ടക്ക്‌സ് സിഇഒയും സ്ഥാപകനുമായ രാഹുല്‍ ബാലചന്ദ്രനും വ്യവസായ പങ്കാളികള്‍ക്ക് അവരുടെ ഹൈ-എന്‍ഡ് റോബോട്ടിക് ഉപകരണങ്ങളുമായി പരിചയപ്പെടാന്‍ ഓട്ടോമേഷന്‍ അടിസ്ഥാനത്തിലുള്ള അവസരങ്ങളെക്കുറിച്ച് പ്രായോഗിക പരിജ്ഞാനത്തിന്റെ ഒരു പുതിയ മാനം തുറക്കണമെന്ന് ആഗ്രഹിക്കുന്നു.
2021ല്‍ ഇരട്ട അക്ക വളര്‍ച്ച, അതായത് 11.5 ശതമാനം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏക സമ്പദ് വ്യവസ്ഥ ഇന്ത്യയാണെന്നും സമ്പദ് വ്‌യവസ്ഥ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത 2020-21ലെ വെല്ലുവിളികള്‍ നമുക്ക് മനസിലാക്കി തന്നെന്നും ഭാവിക്കായി ഒരുങ്ങാന്‍ നിര്‍മിത ബുദ്ധി (എഐ) പോലുള്ള ദേശീയ പരിപാടികള്‍ക്ക് വേണ്ട നയങ്ങള്‍ വികസിപ്പിക്കണമെന്നും രാഹുല്‍ ബജറ്റിനെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും കാഴ്ചപ്പാടും പങ്കുവച്ചു.
റോബോട്ടിക്ക്‌സും ഓട്ടോമേഷനും ഡിജിറ്റല്‍ ഉല്‍പ്പാദനവും എഐയും പോലുള്ള 4.0 വ്യവസായങ്ങളുടെ വിവിധ വശങ്ങള്‍ക്ക് ബജറ്റില്‍ ശ്രദ്ധ വേണമെന്നും മേഖലയിലെ നൂതന കണ്ടുപിടിത്തങ്ങളിലും അവ സ്വീകരിക്കുന്നതിലും ഇന്ത്യ സമകാലികരില്‍ വളരെ പിന്നിലാണെന്നും അദേഹം കൂട്ടിചേര്‍ത്തു.
അക്കാദമികം, ഗവേഷണം, വികസനം, വ്യവസായങ്ങള്‍ എന്നിവയിലുടനീളമുള്ള പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്ന ഏകീകൃത പിന്തുണാ സംവിധാനങ്ങളെയും സമഗ്രമായ വ്യവസ്ഥകളെയും സിസ്റ്റങ്ങളെയും പിന്തുണയ്ക്കാനും പരിപോഷിപ്പിക്കാനും നന്നായി ചിന്തിക്കുന്ന നയ രൂപവത്കരണമാണ് ഈ സമയത്തിന്റെ ആവശ്യം. ഈ ദൗത്യവുമായി നീങ്ങുന്നവര്‍ക്ക് പിന്തുണ നല്‍കുന്നതാകണം ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കുന്ന ബജറ്റെന്നും അനുകൂല നയങ്ങളും ഗ്രാന്റുകളും തന്ത്രപരമായ നിക്ഷേപങ്ങളും രൂപപ്പെടുത്തി ആത്മനിര്‍ഭര്‍ ഭാരത് സാധ്യമാക്കണമെന്നും രാഹുല്‍ പറഞ്ഞു.

ആള്‍ട്ടണ്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സഹായിയാണ്. റോബോട്ടിക്ക്‌സ് പഠനം രസകരമാക്കുന്ന തരത്തിലാണ് ഈ റോബോട്ടിന് രൂപം നല്‍കിയിട്ടുള്ളത്. മണിക്കൂറുകള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഒരു പഠന റോബോട്ടായി ആള്‍ട്ടണ്‍ നിരമിച്ചത്. ഇത്തരം ഉല്‍പ്പന്നങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ രസകരമാണ് ഇതിന്റെ നിര്‍മിതി.

റോബോട്ടുകള്‍ എങ്ങനെ വികസിപ്പിച്ചെടുക്കുന്നുവെന്നും വിവിധ പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ സഹായിക്കാമെന്നും കുട്ടികളെ പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും ആള്‍ട്ടണ്‍ റോബോട്ട് സഹായിക്കുന്നു. ‘ഹലോ റോബോട്ട്‌സ്’ എന്ന സൗജന്യ ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ് സെഷന്‍ വഴി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലകനായ റോബോട്ട് ഇപ്പോള്‍ ഓരോ ആഴ്ചയും ഇങ്കര്‍ നടത്തുന്ന ക്ലാസുകളെ 5000 മണിക്കൂറിലെത്തിച്ചു കഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close