ന്യൂഡല്‍ഹി: രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന് നല്കിയ യാത്രയയപ്പ് ചടങ്ങില്‍ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഗുജറാത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ അവിടെ കുടുങ്ങിയപ്പോള്‍ ഗുലാം നബി നടത്തിയ ഇടപെടലുകള്‍ വിശദീകരിക്കവെ മോദി വിതുമ്പി. വാക്കുകള്‍ ഇടറുകയും സ്വയം നിയന്ത്രിക്കാന്‍ പാടുപെടുകയും ചെയ്ത മോദി ഗുലാം നബിയെ യഥാര്‍ഥ സുഹൃത്തെന്ന് വിശേഷിപ്പിച്ചു.
കശ്മീരില്‍ കുടുങ്ങിപ്പോയ വിനോദ സഞ്ചാരികളെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ സ്വന്തും കുടുംബാംഗത്തെ പോലെയാണ് ഗുലാം നബി ഇടപെട്ടത്. അന്ന് ഗുലാം നബിയും പ്രണബ് മുഖര്‍ജിയും നടത്തിയ പരിശ്രമങ്ങള്‍ വിസ്മരിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വീഡിയോ/ഫോട്ടോ കടപ്പാട് : എ എന്‍ ഐ
#WATCH: PM Modi gets emotional while reminiscing an incident involving Congress leader Ghulam Nabi Azad, during farewell to retiring members in Rajya Sabha. pic.twitter.com/vXqzqAVXFT
— ANI (@ANI) February 9, 2021