KERALAtop news

ബസ്സുകളുടെ നികുതി പൂര്‍ണമായും ഒഴിവാക്കി, മറ്റു വാഹന നികുതിയിലും ഇളവുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌റ്റേജ് കാര്യേജ് ബസ്സുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച െ്രെതമാസ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചതായി മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ദീര്‍ഘകാലമായി കുടിശ്ശികയുള്ള മോട്ടോര്‍ വാഹന നികുതി തുക തവണകളായി അടയ്ക്കുന്നതിന് എല്ലാവിധ വാഹന ഉടമകള്‍ക്കും സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നികുതി കുടിശ്ശികയായതിനാല്‍ വാഹനം ഓടിക്കാന്‍ സാധിക്കാതെ പ്രയാസം അനുഭവിക്കുന്ന നിരവധി വാഹന ഉടമകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം. സംസ്ഥാന സര്‍ക്കാറിന്റെ ‘സാന്ത്വന സ്പര്‍ശം’ അദാലത്തില്‍ പങ്കെടുത്തവരുടെ ആവശ്യം പരിഗണിച്ചാണ് കുടിശ്ശിക വാഹന നികുതി അടയ്ക്കാന്‍ സാവകാശം അനുവദിച്ചത്.

താഴെ പറയും പ്രകാരമാണ് തവണകള്‍ അടയ്കാന്‍ സാവകാശം 

1. 6 മാസം മുതല്‍ 1 വര്‍ഷം വരെയുള്ള കുടിശ്ശിക അടയ്ക്കുന്നതിന് 2021 മാര്‍ച്ച് 20 മുതല്‍ ആറ് പ്രതിമാസ തവണകള്‍.

2. 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള കുടിശ്ശിക തുക അടയ്ക്കുന്നതിന് 2021 മാര്‍ച്ച് 20 മുതല്‍ എട്ട് പ്രതിമാസ തവണകള്‍.

3. 2 വര്‍ഷം മുതല്‍ 4 വര്‍ഷം വരെയുള്ള കുടിശ്ശിക അടയ്ക്കുന്നതിന് 2021 മാര്‍ച്ച് 20 മുതല്‍ പത്ത് പ്രതിമാസ തവണകള്‍.

നാല് വര്‍ഷത്തില്‍ കൂടുതല്‍കാലം കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് 30% മുതല്‍ 40% വരെ ബാധകമായ ഇളവുകളോടെ കുടിശ്ശിക തുക അടച്ച് തീര്‍ക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2021 മാര്‍ച്ച് 31 വരെ നിലവിലുണ്ട്.

റവന്യൂ റിക്കവറി നടപടി നേരിടുന്നവര്‍, വാഹനം നഷ്ടപ്പെട്ടവര്‍, വാഹനം പൊളിച്ചവര്‍ എന്നിവര്‍ക്കും ഈ പദ്ധതി പ്രകാരം ഇളവുകളോടെ കുടിശ്ശിക നികുതി തുക അടയ്ക്കാവുന്നതാണ്.

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close