BusinessKERALAlocaltop news

ഇന്ധന വില വർദ്ധന ;ആസ്സാം സർക്കാർ മോഡൽ നികുതി കുറയ്ക്കൽ കേരളത്തിലും നടപ്പിലാക്കണമെന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ്

കോഴിക്കോട് : .ആസ്സാം സർക്കാർ ചെയ്തതു പോലെ നികുതി കുറച്ച് ദിനേനയെന്നോണം വർദ്ധിപ്പിക്കുന്ന പെട്രോളിയം വില വർദ്ധനവിൽ നിന്ന് സംസ്ഥാനത്തെ ജനങ്ങൾക്ക് അല്പമെങ്കിലും ആശ്വാസം നല്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് മലബാർ ചേംബർ ഓഫ് കോമഴ്സ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇന്ധന വില കുറയ്ക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണ്. ക്രൂഡ് ഓയിൽ വില കുറയുമ്പോഴും പെട്രോൾ വില 100 ലേക്ക് കടക്കുകയാണ് .പെട്രോളിയം ഉൽപ്പങ്ങൾ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്തിയാൽ ക്രമാതീതമായ വിലവർദ്ധനവിൽ നിന്നും ആശ്വാസം ലഭിക്കും .ഇതിനായി കേന്ദ്ര ജി എസ് ടി കൗൺസിലിൽ സമ്മർദ്ദം ചെലുത്തണമെന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് കെ സി ഹസീബ് അഹമ്മദ് പറഞ്ഞു ഇതു സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ,പ്രധാനമന്ത്രി എന്നിവർക്ക് ഇ മെയിൽ വഴി കത്തയച്ചു . .പ്രളയക്കെടുതിയും തുടർന്നെത്തിയ കോവിഡ് മഹാമാരിയുംഅതിജീവിച്ച് ഏറെ പ്രതിസന്ധി നേരിടുന്ന സംസഥാനത്ത് ഇന്ധന വില വർദ്ധനവ് സാധാരണക്കാർ മുതൽ എല്ലാ വിഭാഗത്തെയും ഒരു പോലെ ആശങ്കപ്പെടുത്തിയിരിക്കുന്നു.ഉപഭോക്തൃ സംസഥാനമായ കേരളത്തിൽ ഒട്ടു മിക്ക ഉൽപ്പങ്ങൾക്കും മറ്റ് സംസഥാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഇന്ധന വില വർദ്ധനവ് ഉപഭോതാക്കളെ നേരിട്ടാണ് ബാധിക്കുക .നിലവിൽ പച്ചക്കറി -പലവ്യഞ്ജനങ്ങൾക്ക് വില കൂടിയ അവസ്ഥയാണ് . അതിനിടയിൽ ഇന്ധന വില വർദ്ധനവും കൂടി എത്തുന്നതോടെ വിപണിയിൽ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത് കേന്ദ്ര ബജറ്റിൽ ഒട്ടു മിക്ക പദ്ധതികൾക്ക് ഇളവുകളും പാക്കേജുകളും പ്രഖ്യാപിക്കുമ്പോൾ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മാത്രം . ഒരു ആനുകൂല്യവും നൽകാറില്ലന്നും ചേംബർ അഭിപ്രായപ്പെട്ടു . വാർത്ത സമ്മേളനത്തിൽ മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് കെ വി ഹസീബ് അഹമ്മദ് ,സെക്രട്ടറി എം എ മെഹ്ബൂബ് ,വൈസ് പ്രസിഡണ്ട് എം പി എം മുബഷീർ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close