BusinessHealthlocaltop news

ലോകവനിതാ ദിനം: സ്ത്രീകള്‍ക്കായി ഡയറ്റ്- വ്യായാമ സൗജന്യ കണ്‍സള്‍ട്ടേഷന്‍ ഒരുക്കി നുവോ വിവോ

കൊച്ചി : ലോക വനിതാ ദിനത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്കായി കസ്റ്റം ഡയറ്റും-വ്യായാമ പരിപാടികളും സൗജന്യമായി നല്‍കുന്ന പരിപാടിയൊരുക്കി  ന്യൂവോ വിവോ.   കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ആരോഗ്യ, ക്ഷേമ, ഫിറ്റ്നസ് കേന്ദ്രമാണ്  നുവോ വിവോ.   സ്ത്രീകളിലുണ്ടാകുന്ന തൈറോയ്ഡ്, പിസിഒഡി മൂലമുണ്ടാകുന്ന ഭാരം, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്ന ഡയറ്റ് – വ്യായാമ പരിപാടികളുടെ കണ്‍സള്‍ട്ടേഷനാണ് സൗജന്യമായി നല്‍കുന്നത്. ടെലിഫോണ്‍ വഴിയാണ് കണ്‍സള്‍ട്ടേഷന്‍. താല്പര്യമുള്ളവര്‍  പ്രായം, ഭാരം, ഉയരം, രക്ത റിപ്പോര്‍ട്ടുകള്‍ (എന്തെങ്കിലുമുണ്ടെങ്കില്‍) എന്നിവ + 91-7994999735 എന്ന നമ്പറിലേക്ക്  വാട്ട്‌സ്ആപ്പ് ചെയ്യണം.  ശനിയാഴ്ച്ച മുതല്‍ ലോക വനിതാ ദിനമായ മാര്‍ച്ച് 8 വരെ മാത്രമേ ഈ പ്രോഗ്രാം സൗജന്യമായി ലഭ്യമാകൂ.

പഠനങ്ങള്‍  പ്രകാരം, ഇന്ത്യന്‍ സ്ത്രീകളില്‍ 20% പിസിഒഡി അല്ലെങ്കില്‍ തൈറോയ്ഡ് (ഹൈപ്പോതൈറോയിഡ്) സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരാണ് . മുഖത്തെ രോമവളര്‍ച്ച, മുഖക്കുരു, ക്രമരഹിതമായ മാസമുറ എന്നിവയിലേക്ക് നയിക്കുന്ന അമിതമായ പുരുഷ ഹോര്‍മോണാണ് പിസിഒഡിയുടെ കാരണം , ഒടുവില്‍  ഓവറിയന്‍ സിസ്റ്റിലേക്ക് നയിക്കുന്നു.  ഇന്‍സുലിന്‍ പ്രതിരോധം മൂലമാണ് പിസിഒഡി ഉണ്ടാകുന്നത്, ഇത് ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കുന്നതിലൂടെ നിയന്ത്രിക്കാം. കുറഞ്ഞ മെറ്റബോളിസവും അമിത ശരീരഭാരവും ഉള്ള മറ്റൊരു അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ക്രാഷ് ഡയറ്റിംഗും ശരീരഭാരം കുറയ്ക്കാന്‍ സലാഡുകള്‍ മാത്രം കഴിക്കുന്നതും വിപരീത ഫലമാണ് നല്‍കുക. ശരിയായ കലോറി ക്രമീകരിച്ച പോഷകാഹാര പദ്ധതിയും വ്യായാമവും പിസിഒഡിയും തൈറോയിഡും കൈകാര്യം ചെയ്യുന്നതിന് വളരെയധികം സഹായിക്കും ഒപ്പം ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കുകയും ചെയ്യുമെന്ന് നുവോ വിവോ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ രാജീവ് അമ്പാട്ട് പറഞ്ഞു.

ജീവിതശൈലി രോഗങ്ങളുള്ളവര്‍ക്കുള്ള പോഷകാഹാര, ഫിറ്റ്നസ് പ്ലാനില്‍ സ്പെഷ്യലൈസ് ചെയ്യുന്ന  ഓണ്‍ലൈന്‍ ആരോഗ്യം, ക്ഷേമം, ഫിറ്റ്നസ് കമ്പനിയാണ് ന്യൂവോ വിവോ.  ഭക്ഷണവും വ്യായാമവും ഓരോ വ്യക്തിക്കും അവരുടെ മെഡിക്കല്‍, ശാരീരിക അവസ്ഥകളെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close