കോഴിക്കോട്: ഡാറ്റ കേരള ( ഡീലേഴ്സ് അസോസിയേഷന്‍ ഓഫ് ടിവി ആന്റ് അപ്ലയന്‍സസ് കേരള) ജില്ലാ ജനറല്‍ ബോഡി യോഗംഇരിങ്ങല്‍ സര്‍ഗാലയില്‍ ചേര്‍ന്നു. തോമസ് ചെല്ലന്തറയില്‍ അധ്യക്ഷത വഹിച്ചു. . സംസ്ഥാന സെക്രട്ടറി പ്രമോദ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.
പുതിയ ഭാരവാഹികളായി .തോമസ് സി.എ – ചെല്ലംതറയില്‍ ഇലക്്ട്രോണിക്സ് ( പ്രസിഡന്റ്), പ്രശാന്ത് .ഇ – എക്സോണ്‍ (ജനറല്‍ സെക്രട്ടറി ), സുമേഷ് കെ.വി -ശ്രീലക്ഷമി അപ്ലയന്‍സസ്) ( ട്രഷറര്‍), ഒ.കെ. ഷംസുദ്ദീന്‍ ഗ്രാന്റ് ഇലക്ട്രോണിക്സ ( വൈസ് പ്രസിഡന്റ്), സി.പി. അബ്ദുള്‍ റസാഖ് – നൂറകൂള്‍ ( ജോ. സെക്രട്ടറി), അബ്ദുള്‍ ഗഫൂര്‍ – രാജധാനി ( സ്റ്റേറ്റ് നോമിനി) എന്നിവരെ തെരഞ്ഞെടുത്തു.
ഹോം അപ്ലയന്‍സസ് ഡീലേഴ്സിനെ സെസില്‍ നിന്ന് ഒഴിവക്കാണമെന്നും ജിഎസ്ടി യില്‍ ഇന്‍പുട്ട് ക്രഡിറ്റ് മുതലായ കാര്യങ്ങളില്‍ വ്യാപാരികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക ,കോ വിഡ് മൂലം വ്യാപാര മാന്ദ്യത്താല്‍ ലോണുകളില്‍ തിരിച്ചടവ് മുടങ്ങിയ കച്ചവടക്കാര്‍ക്ക് സമയം നീട്ടി നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നോട്ടു നിരോധനവും ജിഎസ്ടിയും, കോവിഡും , പ്രതിസന്ധിയിലാക്കിയ അപ്ലയന്‍സസ് വിപണന മേഖല നിലവില്‍ മാന്ദ്യം നേരിടുകയാണ്.