KERALAlocaltop news

ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് ഗൃഹനാഥൻ തൂങ്ങിമരിച്ചു

കോഴിക്കോട് അത്തോളിയിൽ ഭാര്യയെ ഭർത്താവ് തലയ്ക്ക് അടിച്ച് കൊന്നു. അത്തോ’ളി കൊടക്കല്ല് സ്വദേശിനി 50 കാരി ശോഭനയാണ് മരിച്ചത്. കൊലയ്ക്ക് ശേഷം ഒളിവിൽ പോയ കൃഷ്ണനെ ( 59 ) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഇക്കഴിഞ്ഞ രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഉറങ്ങുകയായിരുന്ന ശോഭനയെ മരത്തടി കൊണ്ടാണ് തലയ്ക്കടിച്ചത്. കിടപ്പുമുറിക്കുള്ളിൽ രക്തം വാർന്ന് ശോഭന മരിച്ചു. കൊലയ്ക്ക് ശേഷം വീട് വിട്ടിറങ്ങിയ കൃഷ്ണനെ നാട്ടുകാരും പോലീസും ചേർന്ന് കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.  ഇന്നു രാവിലെ തറവാട് വീടിന് സമീപത്തെ മരത്തിൽ കൃഷ്ണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല നടത്തുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. നിലവിളി ശബ്ദം കേട്ട് അയൽവാസികൾ വീട്ടിൽ എത്തുമ്പോഴേയ്ക്കും കൃഷ്ണൻ രക്ഷപ്പെട്ടിരുന്നു. കുടുംബ പ്രശ്നമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസും നാട്ടുകാരും പറയുന്നു. വടകര റൂറൽ എസ് പിയുടെ നിർദ്ദേശപ്രകാരം ഫോറൻസിക്കും ഫിംഗർ പ്രിന്റു സംഘവും പരിശോധന നടത്തി. കൂരാച്ചുണ്ട് ഇൻ സപകടർ അനിൽ കുമാറിന്റെ നിർദ്ദേശ പ്രകാരം അത്തോളി എസ് ഐ ബാലചന്ദ്രൻ ന്റെ നേതൃത്ത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി രണ്ട് പേരുടേയും
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മക്കൾ രമ്യ (കൂത്താളി ) , ധന്യ (ചേളന്നൂർ ) എരഞ്ഞിക്കൽ സ്വദേശിയാണ് ശോഭന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close