കോഴിക്കോട് :റിയൽ എസ്റ്റേറ്റ് രംഗത്ത് കോവിഡ് കാലത്തുണ്ടായ പ്രതിസന്ധിയെ മറികടക്കാൻ കാലിക്കറ്റ് റിയൽറ്റേഴ്‌സ് -ബിഗ് ഡീൽ സംയുക്ത പദ്ധതിക്ക് തുടക്കമിടുന്നതായി ഈ മേഖലയിലെ പ്രൊഫെഷനലുകളുടെ കൂട്ടായ്മയായ ക്രായി അഥവാ കാലിക്കറ്റ് റിയൽറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .വീട്ടമ്മമാർക്കായി സോഷ്യൽ മീഡിയ പാർട്ണർ ,മറ്റുള്ളവർക്കായി ബിഗ് ഡീൽ ഫ്രാഞ്ചൈസ് പദ്ധതിയുമാണ് പരിചയപെടുത്തുന്നത് .ടെക്നോളജിയിലൂടെ നൂതന ആശയമാണ് രണ്ടു പദ്ധതിയിലും നടപ്പിലാക്കുന്നത് .കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനായി അധികപേരും വീടുകളിൽ നിന്നും ജോലി ചെയ്യുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ സ്വന്തം മൊബൈൽ ഫോണിലൂടെ കസ്റ്റമേഴ്‌സിനെ കണ്ടെത്തുന്ന രീതിയാണ് സോഷ്യൽ മീഡിയ പാർട്ണർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വാങ്ങാനുള്ളവരെ കണ്ടെത്തുന്നതിന് പകരം വിൽക്കാൻ തയ്യാറായ പ്ലോട്ടുകളും വില്ലകളും സംഘടിപ്പിക്കലാണ് ബിഗ് ഡീൽ ഫ്രാൻഞ്ചൈസി ..കോവിഡ് പശ്ചാത്തലത്തിൽ പ്ലോട്ടുകളും വില്ലകൾ ഉൾപ്പടെ നേരിൽ കാണാതെ തന്നെ ഓൺ ലൈൻ വഴി പരിചയപ്പെടുത്താൻ വെർച്ച്വൽ പ്ലാറ്റ്ഫോമുകളും ഇതിനകം തയ്യാറായിട്ടുണ്ട് . പദ്ധതികളുടെ ഉദ്‌ഘാടനം ബിഗ് ഡീൽ പുതിയ ആസ്ഥാനമായ ബിസിനസ് ഹൈലൈറ്റ് പാർക്കിൽ മാർച്ച് 13 ന് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് നടക്കുമെന്ന് ക്രായി പ്രസിഡന്റും ബിഗ് ഡീൽ സി ഇ ഓ യുമായ മസൂദ് എച്ച് എച്ച് അറിയിച്ചു റിട്ടയേർഡ് എൻജിനിയർ പി ആലിക്കോയയും കേരള സ്മാൾ സ്‌കെയിൽ ഇൻഡസ്റ്റിറീസ് പ്രസിഡണ്ട് എം ഖാലിദ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്യും ,മലബാർ ചേംബർ പ്രസിഡണ്ട് കെ വി ഹസീബ് അഹമ്മദ് ,കാലിക്കറ്റ് ചേംബർ പ്രസിഡണ്ട് സുബൈർ കൊളക്കാടൻ ,അപ്പോളോ ഗ്രൂപ്പ് ചെയർമാൻ സി പി മൂസഹാജി ,റോട്ടറി ക്ലബ് എ ജി ടി സി അഹമ്മദ് എന്നിവർ പങ്കെടുക്കും .വാർത്ത സമ്മേളനത്തിൽ ക്രായി എക്സികുട്ടീവ് അംഗം പി . സുചന്ദ് , ബിഗ് ഡീൽ എകിസികുട്ടീവ് ഡയറക്ടർ എം .ആയിഷ റിഷിൽ ,റിലേഷൻഷിപ്പ് മാനേജർ പി കെ മെഹർ എന്നിവർ സംബന്ധിച്ചു