കോഴിക്കോട്: നോമിനേഷൻ പിൻവലിച്ച് എലത്തൂർ മണ്ഡലത്തിലെ ജനങ്ങളോട് മന്ത്രി എ.കെ. ശശീന്ദ്രൻ മാപ്പ് പറയണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി സുൽഫിക്കർ മയൂരി. എലത്തൂരിലെ മത്സ്യത്തൊഴിലാളികളുടെ ദുരിതം കഴിഞ്ഞ 10 വർഷമായിട്ട് കാണാൻ സാധിക്കാത്ത എം എൽ എക്ക് വീണ്ടും ആ സ്ഥാനത്തേക്ക് മത്സരിക്കാൻ അർഹതയില്ലെന്നും സുൽഫിക്കർ മയൂരി പറഞ്ഞു. തൻ്റെ മണ്ഡല പര്യടനത്തിൻ്റെ ഭാഗമായി പുതിയാപ്പ ഹാർബർ സന്ദർശിക്കുകയായിരുന്നു സുൽഫിക്കർ. ഹാർബറിൻ്റെ സ്ഥിതി ദയനീയമാണ്, ഇവിടുത്തെ മത്സ്യത്തൊഴിലാളികൾക്ക് ഒരു ജന പ്രതിനിധി ഉണ്ടോ എന്ന് പോലും സംശയിച്ചു പോവും. മത്സ്യ തൊഴിലാളികൾക്ക് വേണ്ടി കഴിഞ്ഞ 10 വർഷത്തിനിടെ സിറ്റിംഗ് എംഎൽഎ ഒന്നും ചെയ്തിട്ടില്ലെന്നാണ് ജനങ്ങളോട് സംസാരിച്ചപ്പോൾ മനസിലാവുന്നത് എന്നും സുൽഫിക്കർ മയൂരി പറഞ്ഞു.
Related Articles
Check Also
Close-
റിട്ട. എസ്ഐ പി.വി. മാത്യു നിര്യാതനായി
February 27, 2024