Healthtop news

മേയ്ത്ര ഹോസ്പിറ്റലിൽ 56കാരിയുടെ ബോൺമാരോ ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി

കോഴിക്കോട്: മേയ്ത്ര ഹോസ്പിറ്റലിൽ 56 കാരിയുടെ ബോൺമാരോ ട്രാൻസ്‌പ്ലാന്റ് (അസ്ഥി-മജ്ജ മാറ്റിവെക്കൽ) ശസ്ത്രക്രിയ വിജയകരം. ഡോ. രാഗേഷ് ആർ നായരുടെ നേതൃത്വത്തിലെ ഹെമറ്റോ ഓങ്കോളജി & ബോൺ മാരോ ട്രാൻസ്പ്ലാൻറ് സംഘമാണ് മേയ്ത്ര ഹോസ്പിറ്റലിന് ഈ നേട്ടം സമ്മാനിച്ചത്. മൂന്നുമാസം മുമ്പാണ് രോഗിക്ക് മൾട്ടിപ്പിൾ  മൈലോമ രോഗം സ്ഥിരീകരിച്ചത്. കീമോതെറാപ്പിക്ക് ശേഷം അവരുടെ രോഗനിലയിൽ കുറവുകണ്ടപ്പോഴാണ് ബോൺമാരോ ട്രാൻസ്‌പ്ലാന്റ് ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. കർശനമായ അണുബാധ നിയന്ത്രണ പ്രോട്ടോക്കോളുകൾക്കനുസരിച്ചുള്ള ഹെപ്പ-ഫിൽറ്റർ & പോസിറ്റീവ് പ്രഷർ ബി‌.എം‌.ടി സ്യൂട്ട് റൂമിലാണ് ട്രാൻസ്പ്ലാൻറ് ചെയ്യ്തത്. ട്രാൻസ്പ്ലാന്റിന്റെ വിജയശതമാനം വർധിപ്പിക്കുമെന്നതിനാലാണ് ഹെപ്പ-ഫിൽറ്റർ&പോസിറ്റീവ് പ്രഷർ സജ്ജീകരണമൊരുക്കിയത്.

“രക്താർബുദങ്ങളായ മൈലോമ, ലുകീമിയ, ലിംഫോമ, മറ്റ് അർബുദമല്ലാത്ത  രക്തസംബന്ധമായ രോഗങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ ബി‌എം‌ടി വളരെ പ്രധാനപ്പെട്ട ഒരു ചികിത്സയാണ്.
സാങ്കേതികവിദ്യയിലെ മാറ്റത്തിനനുസരിച്ച് ബി.എം.ടി ചികിത്സരീതിയിലും  പുരോഗതിയുണ്ടായി.  വയോധികർക്ക് പോലും ബി.എം.ടി സജ്ജീകരണ ചികിത്സ ഫലം കണ്ടുവരുന്നു എന്നത് ഇതിനുദാഹരണമാണ്. മേയ്ത്രയിൽ 56 കാരിയുടെ ബോൺമാരോ ട്രാൻസ്‌പ്ലാന്റിന് ഓട്ടോ ഗ്രാഫ്റ്റ് വേഴ്സസ് ഹോസ്റ്റ് എന്ന ഗുരുതര രോഗാവസ്ഥയുൾപ്പടെ  പല സങ്കീർണതകളും വെല്ലുവിളികളും നേരിടേണ്ടിവന്നു. എന്നിരുന്നാലും വിജയകരമായിരുന്നു ശസ്ത്രക്രിയ’’- മേയ്ത്ര ഹോസ്പിറ്റലിലെ ഹെമറ്റോ ഓങ്കോളജി & ബോൺ മാരോ  ട്രാൻസ്‌പ്ലാന്റ്     വിഭാഗം ഡയറക്ടർ ഡോ.രാഗേഷ് ആർ. നായർ പറഞ്ഞു.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്-ഡൽഹി) നിന്ന് പരിശീലനം നേടിയ  ഡോ. രാഗേഷിന്  ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമെ ഇറാഖ്, ഒമാൻ, സൗദി അറേബ്യ, വിവിധ ആഫ്രിക്കൻ രാജ്യങ്ങൾ, യുകെ, നെതർലാൻറ്, സ്വിറ്റ്സർലൻഡ്, യുഎസ്എ, കാനഡ, സി‌എസ്‌ആർ രാജ്യങ്ങൾ എന്നിവിടങ്ങളിലെ രോഗികളിൽ,  അസാധാരണവും സങ്കീർണവുമായ  ട്രാൻസ്‌പ്ലാന്റുകൾ നടത്തിയ അനുഭവസമ്പത്തുണ്ട്. മാത്രമല്ല പ്രായമായവരിലും, ശിശുക്കളിലുമുള്ള അസ്ഥി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിൽ  പ്രഗത്ഭനുമാണ്.

മാരകമായ രക്താർബുദങ്ങൾക്ക് മാത്രമല്ല, അസ്ഥിമജ്ജ മാറ്റിവയ്ക്കൽ ആവശ്യമായ മാരകമല്ലാത്ത അവസ്ഥകൾക്കും മികച്ച ചികിത്സ നൽകാൻ മേയ്ത്രയിൽ വിപുലമായ സൗകര്യങ്ങളുണ്ട്. പ്രധാനമായും മൂന്ന് തരത്തിലുള്ള മജ്ജമാറ്റിവെക്കൽ ശാസ്ത്രക്രിയകളാണ് നിലവിലുള്ളത്. ഓട്ടോലോഗസ് ട്രാൻസ്‌പ്ലാന്റ് അഥവാ രോഗിയുടെ തന്നെ രക്തകോശങ്ങൾ മാറ്റിവെക്കുന്ന രീതി, രണ്ടാമത് അലോജനിക് ട്രാൻസ്‌പ്ലാന്റ് അഥവാ മറ്റൊരു ദാതാവിൽ നിന്ന് രക്തകോശങ്ങൾ സ്വീകരിക്കുന്ന  രീതി, മൂന്നാമതായി ഹാപ്ലോയ്‌ഡന്റിക്കൽ ട്രാൻസ്‌പ്ലാന്റ് (അലോജനിക് ട്രാൻസ്പ്ലാന്റിന്റെ തന്നെ മറ്റൊരു രീതി) എന്നിവയാണവ. ഇത്തരം അത്യാധുനിക ചികിത്സാ രീതികളെല്ലാം തന്നെ മേയ്ത്രയുടെ ഹെമറ്റോ-ഓങ്കോളജി ആൻഡ് ബോൺമാരോ ട്രാൻസ്‌പ്ലാന്റ് വിഭാഗം വാഗ്ദാനം ചെയ്യുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close