KERALAlocaltop news

കെ.പി. കുട്ടിക്കൃഷ്ണന്‍ നായര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: സാമൂഹ്യ പരിഷ്‌കര്‍ത്താവും നവോത്ഥാന ചിന്തകനും മദിരാശി നിയമസഭ ആഭ്യന്തര – നിയമ വകുപ്പു മന്ത്രിയും കോഴിക്കോട്ടെ പ്രഥമ എലക്റ്റഡ് എം.പിയുമായിരുന്ന കെ.പി. കുട്ടിക്കൃഷ്ണന്‍ നായരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് വ്യത്യസ്ത മേഖലകളില്‍ അര്‍പ്പിച്ചുവരുന്ന സേവനം പരിഗണിച്ച് ഡോ. എം.പി. പത്മനാഭന്‍ ( തൊഴിലാളി ക്ഷേമ – സേവന പ്രവര്‍ത്തനം), പ്രഫ. വര്‍ഗീസ് മാത്യു ( വിദ്യഭ്യാസം), ആറ്റക്കോയ പള്ളിക്കണ്ടി ( പ്രവാസി ക്ഷേമ പുനഃരധിവാസ പ്രവര്‍ത്തനം) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കെ.പി. കുട്ടിക്കൃഷ്ണന്‍ നായര്‍ സ്മാരക സമിതി മുഖ്യ രക്ഷാധികാരി റിട്ട. ജില്ലാ ജഡ്ജി പി.എന്‍. ശാന്തകുമാരി, പ്രസിഡന്റ് പി. ഗംഗാധരന്‍ നായര്‍ എന്നിവരാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പതിനായിരം രൂപയും ശില്‍പ്പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി , ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എംപ്ലോയിസ് ആന്റ് പ്രൊഫഷണല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ദേശീയ പ്രഡിഡന്റ,് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളിലുള്ള പ്രപവര്‍ത്തനം വിലയിരുത്തിയാണ് ഡോ. എം.പി പത്മനാഭനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ഉന്നത വിദ്യഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിന് പുതിയ ആശയങ്ങള്‍ മുന്നോട്ടു വയ്ക്കുകയും പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിക്കൊണ്ടിമിരിക്കുന്നു പ്രഫ. വര്‍ഗീസ് മാത്യു. ഈ മേഖലയിലെ അദ്ദേഹത്തിന്റെ സേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. പ്രാവസികളുടെ നന്മയും ക്ഷേമവും പുനരധിവാസ പ്രവര്‍ത്തവനങ്ങളും ലക്ഷ്യമാക്കി നടത്തി വരുന്ന സേവന പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ആറ്റക്കോയ പള്ളിക്കണ്ടിയെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
കോഴിക്കോട്ട് സംഘടിപ്പിക്കുന്ന കെ.പി. കുട്ടിക്കൃഷ്ണന്‍ നായര്‍ അനുസ്മരണ സമ്മേളനത്തില്‍ വച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close