INDIAKERALAlocaltop news

അന്ന് പേർഷ്യൻ പെട്ടി, ഇന്ന് വാക്സിൻ ചലഞ്ച്; കേരളത്തോട് സഹകരിച്ച് ദുബൈ ഇ.സി .എച്ച്

കോഴിക്കോട്: കേരള മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് പദ്ധതിയിൽ  മുഴുവൻ ജീവനക്കാരും ആയിരം രൂപ വീതം നൽകി ദുബൈയിലെ എമിരേറ്റ്സ് കമ്പനീസ് ഹൗസ്. കോവിഡിൻ്റെ തുടക്കത്തിൽ കഴിഞ്ഞ വർഷം തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിയ നിരവധി പ്രവാസികൾക്ക് പെർഷ്യൻ പെട്ടി സമ്മാനമായി നൽകി വ്യത്യസ്തനായ കോഴിക്കോട് സ്വദേശി ഇക്ബാൽ മാർക്കോണിയാണ്  ദുബൈയിലുള്ള      തൻ്റെ      സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരെയും    കേരള മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിൽ പങ്കാളികളാക്കിയത് .  വിവിധ സംസ്ഥാനങ്ങളിൽ നിന്നും മറ്റു ഇതര രാജ്യങ്ങളിൽ നിന്നുമായി ഇരുനൂറോളം  ജീവനക്കാരുള്ള ദുബായിലെ മുൻ നിര സർക്കാർ സേവന ദാതാക്കളായ ECH അഥവാ എമിരേറ്റ്സ് കമ്പനീസ് ഹൌസിന്റെ
ജീവനക്കാർ ഓരോരുത്തരും കേരള മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് പദ്ധതിയിൽ ആയിരം രൂപ വീതം നൽകി. കോഴിക്കോട്ടുകാരനായ ഇക്ബാൽ
മാർക്കോണിയുടെ
ഉടമസ്ഥതയിൽ ദുബൈയിലെ ഏറ്റവും വലിയ സർക്കാർ സേവന ദാതാക്കളാണ് ECH.

ഇന്ത്യയിലെ വിവിധ സംസ്ഥാനത്തു നിന്നുമുള്ളവർക്ക് പുറമെ സിറിയ, ജോർദ്ദാൻ, ഫലസ്തീൻ , ഈജിപ്ത്, സുഡാൻ, ഫിലിപ്പിൻസ്, ശ്രീലങ്ക, ഇന്തോനേഷ്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ തുടങ്ങി വിവിധ രാജ്യങ്ങളിലെ പൗരന്മാരാണ് ഈ കമ്പനിയിലെ ജീവനക്കാർ.
ചാലഞ്ചിൽ മുഴുവൻ ജീവനക്കാരുടെയും പങ്കാളിത്വം ഉറപ്പു വരുത്തിയതായി
ഇക്ബാൽ മാർക്കോണി പറഞ്ഞു. എയർപോർട്ട് അടച്ചതിനെ തുടന്ന്‌‌ കേരളത്തിൽ കഴിഞ്ഞവർഷം കുടുങ്ങി പോയ പ്രവാസികൾക്കായി ചാർട്ടേഡ് വിമാനം ഏർപ്പെടുത്തി ജനശ്രദ്ധ നേടിയ ആളാണ് ഇക്ബാൽ മാർക്കോണി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close