KERALAlocaltop news

തൊഴിലില്ലാതായസഹകരണ മേഖലയിലെ നിക്ഷേപ വായ്പാ പിരിവുകാർക്ക് ആശ്വാസ വേതനം അനുവദിക്കണമെന്ന് കോ ഓപ്പറേറ്റീവ് ബാങ്ക് സ് ഡെപ്പോസിറ്റ് കലക്ടേഴ്‌സ് അസോസിയേഷൻ

കോഴിക്കോട്: ലോക്ക് ഡൗണിനെ തുടർന്ന് തൊഴിലില്ലാതായസഹകരണ മേഖലയിലെ നിക്ഷേപ വായ്പാ പിരിവുകാർക്ക് ആശ്വാസ വേതനം അനുവദിക്കണമെന്ന് കോ ഓപ്പറേറ്റീവ് ബാങ്ക് സ് ഡെപ്പോസിറ്റ് കലക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ മുഖ്യമന്ത്രിക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.സ്വരൂപിക്കുന്ന നിക്ഷേപത്തിനനുസരിച്ച് അന്നാന്ന് പണിയെടുത്താൽ കിട്ടുന്നവേതനമായിരുന്നു ഏക ജീവിതം മാർഗം. കോവിഡ് രണ്ടാം ഘട്ട വ്യാപനവും ഇതേ തുടർന്ന് കൂടുതൽ പ്രദേശങ്ങൾ കണ്ട യൻ്റ്മെൻ്റ് സോണുകളായതും മെയ് 8 മുതൽ 16 വരെ സംസ്ഥാന വ്യാപകമായി ലോക്ക് ഡൗൺപ്രഖ്യാപിച്ചതും തൊഴിലും വരുമാനവും ഇല്ലാതാക്കി:

പ്രാഥമിക സഹകരണ വായ്പാ സ്ഥാപനങ്ങളുടെ വിഭവ സമാഹരണത്തിൽ കഴിഞ്ഞ 30 മുതൽ 40 വർഷക്കാലമായി നല്ലൊരു പങ്ക് നിർവഹിച്ചു പോരുന്നവരാണങ്കിലും ഇതര വിഭാഗത്തെ പോലെ പരിഗണിക്കുന്നില്ല. കോ വിഡ് മഹാമാരിക്കിടയിലും സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ കൈകളിൽ നേരിട്ടെത്തിക്കുന്നതും ഈ വിഭാഗമാണ്: ഇ തി നി ട യിൽ സമ്പർക്കം വഴി രോഗ ബാധക്കി രയായവർ, മരണത്തിന് കീഴടങ്ങി വ ർ വരെയുണ്ട്: രോഗബാധിതർക്ക് ചികിൽസാ സഹായ മോ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമോ നൽകുന്നില്ല.

2020ലെ ലോക്ക് ഡൗൺ സമയത്ത് കോവിഡ് കാല ആനുകൂല്യമായി സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ പോലും ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് പലയിടത്തും തോന്നിയപോലെ കുറവു വരുത്തിയാണ് നൽകിയത്. സർക്കാർ പ്രഖ്യാപിച്ച, ക്ഷേമനിധി ഭാഗികമായും ഇൻഷൂറൻസ് പൂർണ്ണമായും നടപ്പാക്കാത്തത് മൂലം ജോലിയിലിരിക്കെ മരണപ്പെടുന്ന നിക്ഷേപ പിരിവുകാരുടെ ആശ്രിതർക്ക് കിട്ടേണ്ട ആനുകൂല്യം പോലും നഷ്ടപ്പെടുകയാണന്നും മുഖ്യമന്ത്രിയുടെ അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close