കോഴിക്കോട്: ബീച്ച് ജനറൽ ആശുപത്രി നിലവിൽ കോവിഡ് ആശുപത്രിയായാണ് പ്രവർത്തിക്കുന്നത്.ഇവിടെ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ദിവസേന കുടിവെള്ളം എത്തിക്കാൻ ആശുപത്രി വികസന സമതിക്ക് കഴിയാത്ത സാഹചര്യത്തിലാണ് എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മറ്റി ഈ ഉദ്യമം ഏറ്റെടുത്തിരിക്കുന്നത്. നൂറിലധികം ലിറ്റർ കുടിവെള്ളം നിലവിൽ അധികമായി ആവശ്യമുണ്ട്.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ എം.കെ രാഘവൻ എം.പി എം.ഇ.എസ്സ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.ഉമർ ഫാറൂഖ് ഏറ്റുവാങ്ങി. എം.ഇ.എസ് താലൂക്ക് പ്രസിഡണ്ട് ഹാഷിം കടാക്കലകം അധ്യക്ഷം വഹിച്ചു.സംസ്ഥാന സെക്രട്ടറി സി.ടി സക്കീർ ഹുസ്സൈൻ, ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ്, കൗൺസിലർ കെ.മൊയ്തീൻ കോയ, ആർ.എം.ഒ ഡോ.ശ്രീജിത്ത്, എം.ഇ.എസ് താലൂക്ക് സെക്രട്ടറി അഡ്വ.ഷമീം പക്സൻ, ജില്ലാ വൈസ് പ്രസിഡണ്ട് പി.ടി ആസാദ്, താലൂക്ക് ജോയന്റ് സെക്രട്ടറി പി.വി അബ്ദുൾ ഗഫൂർ, ട്രഷറർ സാജിത് തോപ്പയിൽ, ജല വോളണ്ടിയർ ലിജീഷ് എന്നിവർ സംസാരിച്ചു.
കോഴിക്കോട് ജില്ലയിൽ കുടിവെള്ള ക്ഷാമം നേരിടുന്ന എല്ലാ താലൂക്ക് ആശുപത്രികളിലും കുടിവെള്ളം എത്തിക്കാനുള്ള ആലോചനയിലാണ് എം.ഇ.എസ്.