localNationaltop news

ഖലീൽ ജിബ്രാൻ പുരസ്കാരം പ്രഖ്യാപിച്ചു

കോഴിക്കോട്:- യു.എ.ഇ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഇന്തോ അറബ് കൾച്ചറൽ അക്കാദമി
ലോകതത്വചിന്തകനും, കവിയുമായ ഖലീൽ ജിബ്രാൻ്റെ സ്മരണാർത്ഥം നൽകി വരുന്ന പുരസ്കാരത്തിന് വിവിധ മേഖലയിലെ സേവനം വിലയിരുത്തി 3 പേരെ തിരഞ്ഞെടുത്തു.
വേലായുധൻ പണിക്കശ്ശേരി( ചരിത്ര ഗവേഷണം)
കരീം പന്നിത്തടം ( സാമൂഹിക പ്രവർത്തനം) ആററ കോയ പള്ളിക്കണ്ടി ( പ്രവാസി പുനരധിവാസം) എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടതായി അസോസിയേഷൻ ഗ്ലോബൽ ചെയർമാൻ പി.മുഹിയിദ്ദീൻ മദനി (മദീന യൂണിവേഴ്സിറ്റി), അസോസിയേഷൻ കേരള ചാപ്റ്റർ ചെയർമാൻ കെ.എ.ജബ്ബാരിയും ജനറൽ സെക്രട്ടറി ഡോക്ടർ കെ.ജി.ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.25000 രൂപയും, ശിൽപ്പവും, പ്രശംസ പത്രവും, ചരിത്ര പുസ്തകവുമാണ് പുരസ്കാരം.
കഴിഞ്ഞ ഏഴ് ദശാബ്ദമായി ചരിത്ര പഠനവും, ഗവേഷണവും നടത്തുന്ന വേലായുധൻ പണിക്കശ്ശേരി അമ്പതോളം ചരിത്ര ഗ്രന്ഥങ്ങളുടെ കർത്താവാണ്. കാൽ നൂറ്റാണ്ടായി പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി വേറിട്ട് പ്രവർത്തിക്കുന്ന കരീം പന്നിത്തടം ഗവ: തലത്തിലും, മറ്റും ഒട്ടനവധി കർമ്മ പരിപാടികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്.
അരനൂറ്റാണ്ട് കാലമായി പ്രവാസികളുടെ ക്ഷേമവും, പുനരധിവാസവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആററകോയ പള്ളിക്കണ്ടി പ്രവാസികളുമായി ബന്ധപ്പെട്ട് പത്തോളം പുസ്തകങ്ങളുടെ കർത്താവാണ്.
ജൂൺ ആദ്യവാരം കോഴിക്കോട് ടാഗോർ ഹാളിൽ സംഘടിപ്പിക്കുന്ന അറബ് കേരള ലിട്രേച്ചർ ഫെസ്റ്റിൽ വെച്ച് മന്ത്രിമാരുടേയും, ഗൾഫ് ഉന്നത പ്രതിനിധികളുടെയും, സാംസ്ക്കാരിക നായകന്മാരുടേയും സാന്നിദ്ധ്യത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close