KERALAlocaltop news

ഐ.എസ്.എം സാമൂഹ്യ സുരക്ഷ പദ്ധതികൾക്ക് തുടക്കം

കോഴിക്കോട്: ഫലസ്തീൻ ജനതക്ക് നേരെ ഇസ്രായേൽ നടത്തുന്ന നരനായാട്ട് ഉടൻ അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. ഫലസ്തീന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ അമേരിക്ക ഉൾപ്പെടെ ലോക രാജ്യങ്ങൾ ഫലസ്തീന് ഒപ്പം നിലകൊള്ളണം. ഇക്കാര്യത്തിൽ നമ്മുടെ രാജ്യം വർഷങ്ങളായി തുടർന്ന് പോരുന്ന നയത്തിൽ കേന്ദ്ര സർക്കാർ വെള്ളം ചേർക്കരുതെന്നും ഐ എസ് എം ആവശ്യപ്പെട്ടു.
ഐ.എസ്.എം സാമൂഹ്യക്ഷേമ വകുപ്പായ’ ഈലാഫിന്’ കീഴിൽ വിവിധങ്ങളായ സാമൂഹ്യ സുരക്ഷ പദ്ധതികൾക്ക് തുടക്കമായി. ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരിതംപേറുന്ന ആയിരം പേർക്ക് അടിയന്തിരസഹായമായി കിറ്റ് വിതരണം ചെയ്തു. യു.എ. ഇ ഇസ്ലാഹി സെന്ററിന്റെ സഹായത്തോടെയാണ് പദ്ധതി പൂർത്തിയാത്. ഇതിന് പുറമെ ജില്ല, മണ്ഡലം, ശാഖ തലങ്ങളിലും ആവശ്യക്കാരെ കണ്ടെത്തി പ്രത്യേകം കിറ്റുകൾ വിതരണം നടത്തിവരുന്നുണ്ട്. പെരുന്നാൾ ദിവസത്തെ സ്വദഖകൾ ശേഖരിച്ച് ഒരു വിധവക്ക് ഐ എസ് എം ഗോൾഡൻ ഹോം പദ്ധതിയിലുൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകാനും യോഗം തീരുമാനിച്ചു.
ഭിന്നശേഷി ക്കാരുടെ സർവ്വതോൻ മുഖമായ പുരോഗതിക്ക് വേണ്ടി ഐ.എസ്. എമ്മിന്റെ കീഴിൽ പ്രവർത്തിക്കുന്ന റിവാർഡ് ഫൗണ്ടേഷന്റെ കീഴിൽ കാഴ്ച, കേൾവി പരിമിതർക്കുള്ള ആശ്വാസ പദ്ധതികളും നടപ്പിലാക്കാൻ തീരുമാനിച്ചു. കോവിഡ് കാലത്തെ സാന്ത്വന പ്രവർത്തനങ്ങൾക്കും സാമൂഹ്യ പ്രവർത്തനങ്ങൾക്കും ഈ ലാഫ് വകുപ്പിന് കീഴിൽ പ്രത്യേക സംവിധാനങ്ങൾ സജ്ജമാക്കി വരികയാണ്. സർക്കാർ സംവിധാനങ്ങളോട് സഹകരിച്ച് കോവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ല തലങ്ങളിൽ ഈലാഫ് സന്നദ്ധ സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷണ വിതരണം, മരുന്ന് വിതരണം, കോവിഡ് സെന്ററുകളുൾപ്പടെ സർക്കാർ ഹോസ്പിറ്റലുകളിലെ കുടിവെള്ള വിതരണം,ടെലി കൗൺസലിംഗ്, കോവിഡ് എമർജൻസി സർവ്വീസുകൾ, കെ എൻ എം , എം.എസ്‌. എം, എം ജി എം എന്നിവയുമായി സഹകരിച്ച് കോവിഡ് ജാഗ്രത ബോധവൽക്കരണ പ്രോഗാമുകൾ തുടങ്ങിയവ കൂടുതൽ കാര്യക്ഷമമാക്കും.
സെക്രട്ടേറിയേറ്റ് യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെകട്ടറിപി കെ ജംശീർ ഫാറൂഖി, നിസാർ ഒളവണ്ണ, നാസർ മുണ്ടക്കയം,സഗീർ കാക്കനാട് ,റിയാസ് ബാവ
,അഹമദ് അനസ് മൗലവി
നൗഷാദ് കരുവണ്ണൂർ,
അബ്ദുൽ ജലീൽ മാമാങ്കര
,മുസ്തഫ തൻവീർ, കെ.എം എ അസീസ്,ആദിൽ അത്വീഫ്,സൈദ് മുഹമ്മദ് കുരുവട്ടൂർ ,റഹ്മത്തുള്ള സ്വലാഹി,സിറാജ് ചേലേമ്പ്ര,ജാസിർ രണ്ടത്താണി,ശിഹാബ് തൊടുപുഴ ,യാസർ അറഫാത്ത്,മമ്മൂട്ടി മുസ്ലിയാർ,ഡോ. അഫ്സൽ സംസാരിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ശുക്കൂർ സ്വലാഹി സ്വാഗതവും ട്രഷറർ ശബീർ കൊടിയത്തൂർ നന്ദിയും പ്രകാശിപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close