localtop news

കോവിഡ് ഫസ്റ്റ് ലൈന്‍ട്രീറ്റ്മെന്‍റ് സെന്‍ററിലേക്കുള്ള സാധന സാമഗ്രികള്‍ കൈമാറി

കോഴിക്കോട്: മാനവത മിഷൻ്റെ ഭാഗമായി ഗുജറാത്തി -രാജസ്ഥാനി സുഹൃത്തുക്കള്‍ മൂന്ന് ലക്ഷം രൂപയോളം ചിലവഴിച്ച് ഗുജാറാത്തി സ്‌കൂളില്‍ സജ്ജീകരിച്ച കോവിഡ് ഫസ്റ്റ് ലൈന്‍ട്രീറ്റ്മെന്‍റ് സെന്‍ററിലേക്കുള്ള സാധന സാമഗ്രികളും കൈമാറി. കമല്‍ ഭട്ടഡ്, ആർ ജയന്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിയുക്തമന്ത്രി അഹമ്മദ് ദേവര്‍ കോവിലിന് കൈമാറിയത്.
നിയുക്തമന്ത്രിയുടെ ആദ്യ പരിപാടികൂടിയായിരുന്നു ഇത്. 100 ബെഡുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഡെപ്യൂട്ടിമേയര്‍ മുസാഫിര്‍ അഹമ്മദ്, കോര്‍പറേഷന്‍ പ്രതിപക്ഷനേതാവ് കെ.സി. ശോഭിത, കൗണ്‍സിലര്‍മാരായ എസ്.കെ.അബൂബക്കര്‍ ,പി.ദിവാകരന്‍ , വെല്‍ഫയര്‍ കമ്മറ്റി എക്സിക്യൂട്ടീവ് എന്‍ജീനീയര്‍ കെ.പി.രമേഷ് , നരേന്ദ്ര മനേക്, കിര്‍ത്താര്‍സിംഗ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close