KERALAlocaltop news

തീരദേശവാസികൾക്ക് ഫ്ലാറ്റ് നിർമിച് നൽകണം- എസ്ഡിപിഐ

 

കോഴിക്കോട് : കടൽ ക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്ന തീരദേശവാസികൾക്ക് കല്ലുത്താൻ കടവ് ഫ്ലാറ്റ് സമുച്ചയം മാതൃകയിൽ ഫ്ലാറ്റ് നിർമ്മിക്കണമെന്ന് എസ്ഡിപിഐ നേതാക്കൾ ആവശ്യപ്പെട്ടു. കോഴിക്കോട് കടലാക്രമണം രൂക്ഷമായ കപ്പക്കൽ , കോയ വളപ്പ്, കോതി എന്നീ പ്രദേശങ്ങൾ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി , കോഴിക്കോട് സൗത്ത് മണ്ഡലം പ്രസിഡന്റ് കെ.പി ജാഫർ , വൈസ് പ്രസിഡൻറ് പി.കെ. റഫീഖ് എന്നിവർ സന്ദർശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു.

അമീൻ കോതി , മുസ്തഫ കോതി, മുനീർ മുഖദാർ, മനാഫ് മുഖദാർ, അഷ്‌റഫ്‌ പരപ്പിൽ, യാസിം ചുള്ളിക്കാട്, അനീഷ് ചുള്ളിക്കാട്, കബീർ ചുള്ളിക്കാട്,സക്കീർ ആനമാട് ശഹീദ് ആനമാട്, മിറാഷ് ആനമാട്, സിദ്ധീഖ് പള്ളിക്കണ്ടി,അസ്‌ക്കർ കോയവളപ്പ്, ആഷിക് കപ്പക്കൽ , ഫിറോസ് കോയവളപ്പ്, റാഫി പയ്യാനക്കൽ എന്നിവർ പ്രദേശത്തെ നാശനഷ്ട്ടങ്ങളെകുറിച്ച് നേതാക്കളുമായി പങ്കു വെച്ചു.

സ്ഥിരമായി കടൽ ഭിത്തി നിർമ്മിക്കുകയും കടൽ ക്ഷോഭം ഉണ്ടാവുമ്പോൾ അത് നശിക്കുകയും ചെയ്യുന്നതായി തീരദേശവാസികൾ പറഞ്ഞു. കടൽ ക്ഷോഭം രൂക്ഷമായ പ്രദേശത്തെ ജനങ്ങൾക്ക് മറ്റ് ഭാഗങ്ങളിൽ ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുവാൻ സംസ്ഥാന സർക്കാർ , എം.പി, എം.എൽ എ, കോർപ്പറേഷൻ തയ്യാറാവണം. ഇതിലൂടെ മാത്രമേ തീരദേശവാസികളുടെ ആശങ്ക എന്നേക്കുമായി പരിഹരിക്കുവാൻ സാധിക്കുകയുള്ളൂവെന്നും നേതാക്കൾ പറഞ്ഞു

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close