localOthers

വിദ്യാര്‍ഥികളിലൂടെ വനവത്കരണം ലക്ഷ്യമിട്ട് കൃഷ്ണശില; ആയിരം കിറ്റുകള്‍ വിതരണോദ്ഘാടനം വനം മന്ത്രി നിര്‍വഹിച്ചു

കോഴിക്കോട്: വനവത്കരണത്തിലൂടെ പ്രകൃതിയുടെ താളം വീണ്ടെടുക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന കൃഷ്ണശില ഗ്രീന്‍ഫോഴ്‌സ് ഫൗണ്ടേഷന്‍ പുതിയൊരു പദ്ധതിക്ക് തുടക്കമിട്ടു. അഞ്ച് ഇനം മരങ്ങളുടെ വിത്തുകള്‍ അടങ്ങിയ ആയിരം കിറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കുന്ന പദ്ധതി വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കണിക്കൊന്ന, താന്നി, ആനച്ചെവിയന്‍, ചന്ദനം, മഹാഗണി ഉള്‍പ്പടെ ഇരുപത് മരങ്ങളുടെ വിത്തുകള്‍ അടങ്ങുന്നതാണ് കിറ്റ്.

പരമ്പരാഗത ജലസ്രോതസുകള്‍ സംരക്ഷിക്കുക. ആവാസവ്യവസ്ഥ അടുത്ത തലമുറക്ക് കിട്ടുമെന്ന് ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളാണ് കൃഷ്ണശിലയെ മുന്നോട്ട് നയിക്കുന്നതെന്ന് ഫൗണ്ടറും ചെയര്‍മാനുമായ വിനോദ് അയ്യര്‍ പറഞ്ഞു. പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം 50 കണിക്കൊന്നകള്‍ വെച്ചുപിടിപ്പിച്ചായിരുന്നു കൃഷ്ണശില ഗ്രീന്‍ഫോഴ്‌സ് ഫൗണ്ടേഷന്‍ വ്യത്യസ്തമായ രീതിയില്‍ അഭിവാദ്യമര്‍പ്പിച്ചത്.

ഒരു തൈ നട്ടു കഴിഞ്ഞാല്‍ അതിനെ പരിപാലിക്കാന്‍ വളണ്ടിയേഴ്‌സുണ്ട്. സംസ്ഥാനത്ത് ഉടനീളം മുന്നൂറിലേറെ പേര്‍ വളണ്ടിയേഴ്‌സായി പ്രവര്‍ത്തിക്കുന്നുണ്ട്. ദിനേഷ് വൈദിയാണ് ജനറല്‍ സെക്രട്ടറി. ട്രഷറര്‍ ബിജോയ്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close