കോഴിക്കോട് : ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു എൽ ജെ ഡി സൗത്ത് നിയോജകമണ്ഡലം പ്രവർത്തകർ ആദായ നികുതി ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ദ്വീപിലെ ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പു വരുത്താൻ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരിച്ചു വിളിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് ധർണ ഉത്ഘാടനം ചെയ്ത് എൽ ജെ ഡി ജില്ലാ സെക്രട്ടറി എൻ സി മോയിൻകുട്ടി ആവശ്യപ്പെട്ടു .എസ് കെ കുഞ്ഞുമോൻ അധ്യക്ഷം വഹിച്ചു.കെ സുധേഷ് ,ഷാജി പന്നിയങ്കര,മുസമ്മിൽ കൊമ്മേരി ,സി സർജാസ് ,എൻ സി ജലീൽ ,ഹാരിസ് ,എം കെ അഷ്‌റഫ് സംസാരിച്ചു .
Related Articles
January 30, 2021
215
കോവിഡ് വീണ്ടും ഭീതി പരത്തുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിടരുത്. മന്ത്രി എ.കെ ശശീന്ദ്രൻ
Check Also
Close-
ദത്ത് നടപടികള്‍ക്ക് സ്റ്റേ, ഇനി അനുപമയ്ക്ക് ആശ്വസിക്കാം
October 25, 2021