കോഴിക്കോട്: പരസ്യകലാ മേഖലയിലെ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക, ജോലി ചെയ്യാൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഓൾ കേരള അഡവർടൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള ( ഓക്ക്) കോഴിക്കോട് ജില്ലാ കമ്മിറ്റി. പ്രതിഷേധധർണ നടത്തി.
കോഴിക്കോട് മിഠായ് തെരുവ് എസ്.കെ.പ്രതിമക്ക് സമീപം നടന്ന ധർണ ഓക്ക് ജില്ലാ പ്രസിഡണ്ട് മുരളി ബേപ്പൂർ ഉദ്ഘാടനം ചെയ്തു.കേരളത്തിലെ പരസ്യമേഖലയിൽ ജോലി ചെയ്തു ഉപജീവനം നടത്തുന്നവർക്ക് സർക്കാർ പ്രത്യേകം സഹായപാക്കേജ് നടപ്പിലാക്കുക. പരസ്യ രംഗത്തെ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുക. ക്ഷേമനിധി പ്രവർത്തനം ഊർജിതപ്പെത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച നടത്തിയ ധർണയിൽ ദിനേശ് കെ.ടി.അബ്ദുൾ നാസർ കെ.പി., സലീം മക്കട, കബീർദാസ് എം., സാലിഹ് മുസ്തഫ എം.പി. തുടങ്ങിയവർ നേതൃത്വം നൽകി.