KERALAlocaltop news

നഗരത്തെ വിറപ്പിച്ച കുട്ടിക്കള്ളനടക്കം നാല് മോഷ്ടാക്കൾ അറസ്റ്റിൽ

* " നൈറ്റ് ഔട്ട് " ; 80 കേസുകൾക്ക് തുമ്പായി

കോഴിക്കോട് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി മോഷണങ്ങൾ നടത്തി വിലസി നടന്ന കുട്ടികൾ ഉടപ്പെട്ട മോഷണ സംഘത്തെ കോഴിക്കോട് സിറ്റി ഡപ്യൂട്ടി കമ്മീഷണർ സ്വപ്നിൽ മഹാജൻ്റെ നേതൃത്വത്തിൽ സിറ്റി ക്രൈം സ്ക്വാഡും ചേവായൂർ പോലീസും ചേർന്ന് പിടികൂടി.കക്കോടി മക്കട യോഗി മഠത്തിൽ ജിഷ്ണു (18 ) മക്കട ബദിരൂർ ചെമ്പോളി പറമ്പിൽ ധ്രുവൻ (19) എന്നിവരെയാ ണ് പോലീസ് പിടികൂടിയത്. കൂടാതെ കരുവിശ്ശേരി സ്വദേശികളായ രണ്ട് പ്രായപൂർത്തിയാവാത്ത കുട്ടികളെ രക്ഷിതാക്കൾ ക്കൊപ്പം വിളിച്ചു വരുത്തുകയുമായിരുന്നു.

അടുത്ത കാലത്ത് കോഴിക്കോട് നഗരത്തിൽ നടന്ന ഭൂരിഭാഗം മോഷണ കേസുകളിലും കുട്ടികളുടെ പങ്ക് കൂടുതലായി കാണുന്ന സാഹചര്യത്തിൽ കോഴിക്കോട് സിറ്റി പോലീസ് മേധാവി ഡി.ഐ.ജി എവി ജോർജ്ജ് ഐ പി എസ് ഇവരെ പിടികൂടുന്നതിനായി സിറ്റി ക്രൈം സ്ക്വാഡിന് പ്രത്യേക നിർദ്ദേശം നൽകിയിരുന്നു.

ഇവരോട് ചോദിച്ചതിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്ടിച്ച ആക്ടീവ സ്കൂട്ടറും

മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്ടിച്ച ആക്ടീവ സ്കൂട്ടറും

നടക്കാവ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്ടിച്ച ഡിസ്കവർ ബൈക്കും

കൊയിലാണ്ടിയിൽ നിന്നും മോഷ്ടിച്ച പൾസർ ബൈക്കും

മലപ്പുറം തേഞ്ഞിപാലത്ത് നിന്നും മോഷ്ടിച്ച ആക്സസ് ബൈക്കും പോലീസ്കണ്ടെടുത്തു.കൂടാതെ പുല്ലാളൂരിലെ മൊബൈൽ ഷോപ്പിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണുകളും

ഭട്ട് റോഡിലെ പല ചരക്ക് കടയിലെ മോഷണവും

കുന്ദമംഗലത്തുള്ള ഗാലക്സി ഗ്ലാസ് ഷോപ്പിൽ നിന്നും വാച്ചുകളും കൂളിംഗ് ഗ്ലാസ്സും

എൻ.പി ചിക്കൻ സ്റ്റാളിലെ മോഷണം

പടനിലത്തുള്ള ആരാമ്പ്രം മെഡിക്കൽ ഷോപ്പിലെ മോഷണം

കുറ്റിക്കാട്ടൂരിലെ എം.എ ചിക്കൻ സ്റ്റാളിലെ മോഷ ണം

എന്നിവ കൂടാതെ ബാലുശ്ശേരി ഭാഗത്തെ ഏട്ടോളം കടകൾ, കാക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അമ്പലത്ത് കുളങ്ങര, കുമാരസ്വാമി എന്നിവിടങ്ങളിലെ പത്തോളം കടകൾ, കുന്ദമംഗലം ചാത്തമംഗലം, കാരന്തൂർ ഭാഗങ്ങളിലെ ഇരുപതോളം കടകൾ, മാവൂർ, കുട്ടിക്കാട്ടൂർ, കായലം, പുവ്വാട്ടുപറമ്പ് ഭാഗങ്ങളിലെ പത്തോളം കടകൾ,പുതിയങ്ങാടി വെസ്റ്റ്ഹിൽ,കാരപ്പറമ്പ് ഭാഗങ്ങളിൽ പതിമൂന്നോളം കടകൾ, അത്തോളി, പറമ്പത്ത് ഭാഗങ്ങളിലെ അഞ്ചോളം കടകൾ, തൊണ്ടയാട് പാലാഴി ഭാഗങ്ങളിലെ അഞ്ചോളം കടകൾ കക്കോടി ചെറുകുളം മക്കട ഭാഗങ്ങളിലെ ഏഴോളം കടകൾ ഉൾപ്പെടെ എൺപതിലധികം മോഷണങ്ങൾക്ക് തുമ്പുണ്ടായതായി പോലീസ് പറഞ്ഞു.
കൂടാതെ മോഷണത്തിൽ ഏർപ്പെടുന്ന മറ്റു ചിലരെ കുറിച്ചും വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. ലഹരി മരുന്ന് ഉപയോഗിക്കുന്ന ഇവരെല്ലാം തന്നെ
വീട്ടിൽ പതിവുപോലെ എത്തുകയും സുഹൃത്തുക്കളുടെ അടുത്തെക്കെന്ന് പറഞ്ഞോ അല്ലെങ്കിൽ രക്ഷിതാക്കളെല്ലാം ഉറങ്ങിയ ശേഷം വീടുവിട്ട് പുറത്തിറങ്ങി ശേഷം ഫണ്ടിനായി
*”നൈറ്റ് ഔട്ട് “* എന്ന പേരിൽ ചുറ്റി കറങ്ങി മോഷണം നടത്തുകയാണ് ചെയ്യുന്നത്.അർദ്ധരാത്രിയിൽ ബൈക്കിൽ ട്രിപ്പിൾ അല്ലെങ്കിൽ നാലുപേരെ വെച്ചോ പോയി വാഹനം മോഷ്ടിച്ച് പിന്നീട് സമീപപ്രദേശങ്ങളിലെ കടകളിലും മറ്റും മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.പിന്നീട് രക്ഷിതാക്കൾ അറിയാതെ വീട്ടിലെത്തി കിടക്കുകയും ചെയ്യുന്നു. രക്ഷിതാക്കൾ അറിയുന്നി ല്ല കുട്ടികൾ പുറത്തിറങ്ങു ന്നതും മോഷണം നടത്തുന്നതും.

മോഷണം നടത്തുന്ന വാഹനങ്ങളുടെ ബോഡി പാട്സുകളും നമ്പർ പ്ലേറ്റുകളും മാറ്റുകയും വർക്ക്ഷോപ്പുകളുടെ സമീപം നിർത്തിയിട്ടിരി ക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ അഴിച്ചെടുത്ത് മോഷണ വാഹനങ്ങൾക്ക് ഉപയോഗിച്ചുമാണ് ഇവർ നൈറ്റ് ഔട്ടിന് ഇറങ്ങുന്നത്. പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടാൽ അമിത വേഗതയിലോ ഇടവഴികളിലൂടെയോ കടന്നു കളയുകയോ അല്ലെങ്കിൽ ബൈക്ക് ഉപേക്ഷിച്ച് ഓടി മറയുകയോ ആണ് ചെയ്യുന്നത്.പോലീസ് വാഹനം പരിശോധിച്ച് ഉടമയെ വിളിക്കുമ്പോഴാണ് മോഷ്ടിച്ചവാഹനമാണെന്ന് അറിയുന്നത്.മോഷണം നടത്തിയ ബൈക്കുകൾ പിന്നീട് വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു.പ്രധാനമായും കോഴിക്കടകളിലാണ് ഇവർ മോഷണം നടത്തുന്നത്. ഷോപ്പുകളുടെ പൂട്ടുകൾ പൊട്ടിച്ചെടുക്കാനുള്ള ആയുധങ്ങൾ വരെ ഇവരുടെ കൈവശമുള്ള തായി കാണുന്നു. ഉപയോഗം കഴിഞ്ഞ് ആയുധങ്ങൾ ഉപേക്ഷിക്കു കയും ചെയ്യുന്നു.ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇവരെ പിടികൂടിയിട്ടുണ്ടെ ങ്കിലും കുറ്റസമ്മതം നടത്താതെ രക്ഷപ്പെടുക യായിരുന്നു.എന്നാൽ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് പിടികൂടി വിശദമായി ചോദ്യം ചെയ്തതിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് എലത്തൂർ പോലീസ് പിടിച്ച് റിമാൻ്റ് ചെയ്ത ജിഷ്ണു ജാമ്യത്തിൽ ഇറങ്ങിയതാണ്.

പ്രതികളെ കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് കമ്മീഷണർ മുരളീധരൻ്റെ നേതൃത്വത്തിൽ ചേവായൂർ ഇൻസ്പെക്ടർ വിജയകുമാരനും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് തെളിവെടുപ്പ് നടത്തി.

കുട്ടികൾ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ പോലീസ് കേസെടുക്കില്ലെന്ന തെറ്റിദ്ധാരണ കൊണ്ടും ആഡംബര ജീവിതത്തിനും ലഹരി ഉപയോഗത്തിനും രക്ഷിതാക്കളിൽ നിന്നും പണം ലഭിക്കാതെ വരുമ്പോഴാണ് രക്ഷിതാക്കൾ അറിയാതെ നൈറ്റ് ഔട്ട് നടത്തുന്നതെ ന്നും,തങ്ങളുടെ മക്കൾ എവിടെ പോകുന്നു എന്തെല്ലാം ചെയ്യുന്നു എന്നുള്ള കാര്യത്തിൽ രക്ഷിതാക്കൾ സദാ ജാഗ്രതപാലിക്കേണ്ട
താണെന്നും ലഹരി ഉപയോഗവും മോഷണ പശ്ചാത്തലവുമുള്ള കുട്ടികളെ ശ്രദ്ധയിൽ പ്പെട്ടാൽ എത്രയും പെട്ടെന്ന് പോലീസിൽ
(സിറ്റി ക്രൈം സ്ക്വാഡ് ) അറിയിക്കേണ്ടതാണെന്നും കോഴിക്കോട് സിറ്റി
ഡിസിപി പറഞ്ഞു.

അന്വേഷണ സംഘത്തിൽ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, എം.ഷാലു,ഹാദിൽ കുന്നുമ്മൽ, പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്,ശ്രീജിത്ത് പടിയാത്ത്,സഹീർ പെരുമ്മണ്ണ,എ വി സുമേഷ്, ചേവായൂർ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ അനീഷ്,സീനിയർ സി.പി.ഒമാരായ റിജേഷ് പ്രമോദ്,രാജീവ് കുമാർ പാലത്ത്,സി.പി.ഒ പ്രസീദ്, ശ്രീരാഗ് എന്നിവരാണ് ഉണ്ടായിരുന്നത്. കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close