localPoliticstop news

വീരപ്പന്റെ ഗുരുക്കൻമാരാകാൻ പിണറായി വിജയനും കാനം രാജേന്ദ്രനും യോഗ്യത നേടി; വി.വി രാജൻ

കോഴിക്കോട്ഃ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വനങ്ങളിൽ നിന്നായി ഏകദേശം അയ്യായിരം കോടിയിലധികം രൂപയുടെ മരംകൊള്ള നടന്ന തിൽ നിന്നും ഇടത് മുന്നണി സർക്കാരിന് ഒഴിഞ്ഞ് മാറാനാകില്ലെന്നും
വനംകൊള്ളക്ക് നേതൃത്വം നൽകിയ മന്ത്രിമാർക്കും അവർക്ക് കൂട്ട് നിന്ന മുഖ്യമന്ത്രി പിണറായി വിജയനുമുള്ള പങ്ക് പുറത്ത് കൊണ്ട് വരുന്നതിനായ് സ്വതന്ത്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി രാജൻ ആവശ്യപ്പെട്ടു.
വീരപ്പൻ്റെ ഗുരുക്കൻമാരാകാൻ പിണറായി വിജയനും കാനം രാജേന്ദ്രനും യോഗ്യത നേടിയതായും വി.വി.രാജൻ പറഞ്ഞു.
പിണറായി സർക്കാരിൻ്റെ കോടികളുടെ വനംകൊള്ളക്കെതിരെ ബി.ജെ.പി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണയുടെ ജില്ലാതല പരിപാടി ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിന് (മാത്തോട്ടം വനശ്രീ) മുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു.ചരിത്രത്തിലെ ഏറ്റവും വലിയ വനം കൊളളയുടെ ഉത്തരവാദികൾ സെക്രട്ടറിയേറ്റിനകത്താണുളളതെന്നും,ഉദ്യോഗസ്ഥരല്ല ഉത്തരവാദികൾ രാഷ്ട്രീയ തീരുമാനമെടുത്തവരാണ്.നിയമത്തെ അട്ടിമറിക്കാനുളള ക്രിമിനൽ ഗൂഡാലോചന ധടത്തിയത് അവരാണെന്നും വി.കെ.സജീവൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ബേപ്പൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിനു പിണ്ണാണത്ത്, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡൻ്റ് നാരങ്ങയിൽ ശശിധരൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് അഡ്വ. രമ്യാ മുരളി, മണ്ഡലം ജനറൽ സെക്രട്ടറി കൃഷ്ണൻ പുഴക്കൽ, ജില്ലാ കമ്മിറ്റി അംഗം പ്രബീഷ് മാറാട്,മണ്ഡലം സെക്രട്ടറി ഷിംജീഷ് പാറപ്പുറം, അരക്കിണർ ഏരിയ പ്രസിഡൻ്റ് കാളക്കണ്ടി ബാലൻ, ജനറൽ സെക്രട്ടറി സി.വി ശ്രീധർമ്മൻ, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡൻ്റ് കെ.പി.നിഷാദ് കുമാർ, ജില്ലാ ലീഗൽ സെൽ കൺവീനർ അഡ്വ.ശ്യാംഅശാക് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close