localtop news

ഹോപ്പിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി അഹമ്മദ് ദേവർ കോവിൽ.

കോഴിക്കോട്: കേരളത്തിലെ അർബുദബാധിതരായ കുട്ടികളുടെ ചികിത്സയും ഉന്നമനവും പുനരധിവാസവും ലക്ഷ്യമിട്ടുള്ള ഹോപ്പ് ചൈൽഡ് കെയർ ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. കാൻസർ ബാധിതരായ കുട്ടികൾക്കായി ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്ന ഹോപ്പിൻ്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. കുട്ടികളിലെ കാൻസർ ചികിത്സയും അവരുടെ ഉന്നമനവും പുനരധിവാസവും സംബന്ധിച്ച സമൂഹത്തിൻ്റ മനോഭാവത്തിലും ഇടപെടലിലും മാറ്റങ്ങളുണ്ടാവണമെന്നും ഈ മേഖലയിൽ ഹോപ്പു പോലുള്ള സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സർക്കാർ കൂടെയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് കാലത്തെ അടച്ചു പൂട്ടലിനിടെ ഹോപ്പ് ഫൗണ്ടേഷൻ സംഘടിപ്പിച്ച കുടുംബ സംഗമം (ടുഗതർ വിത്ത് ഹോപ്പ് 2021) ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങിൽ പി.വിജയൻ ഐ പി എസ് മുഖ്യ അതിഥിയായിരുന്നു. കുട്ടികൾക്കിടയിലെ അർബുദ രോഗ ചികിത്സയ്ക്കും അവരുടെ പുനരധിവാസത്തിനുമായി പ്രവർത്തിക്കുന്ന ഹോപ്പ് രാജ്യത്തിനു തന്നെ അഭിമാനമാണെന്നും അവർക്ക് പിന്നിൽ സർക്കാരും പൊലീസ് സംവിധാനങ്ങളും എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുനൂറോളം വരുന്ന ഹോപ്പ് അന്തേവാസികളായ കുട്ടികളും രക്ഷിതാക്കളും ഓൺലൈൻ കുടുംബ സം ഗമ ത്തിൽ പങ്കെടുത്തു. ഹോപ്പ് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഹാരിസ് കാട്ടകത്ത് അധ്യക്ഷത വഹിച്ചു. ഹോപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. സൈനുൽ ആബിദ്ദീൻ ഹോപ്പ് സേവനങ്ങൾ വിശദീകരിച്ചു. സിനിമാ താരങ്ങളും ഹോപ്പിൻ്റെ അഭ്യുദയകാംക്ഷികളുമായ വിനോദ് കോവൂർ, നിർമൽ പാലാഴി എന്നിവർ പാട്ടും കഥകളുമായി കുട്ടികളോട് സംവദിച്ചു. ഇന്ത്യയിലും വിദേശത്തും നിന്നുമുള്ള കലാ -സാംസ്കാരിക പ്രവർത്തകർ, വ്യവസായികൾ, ബിസിനസുകാർ തുടങ്ങിയവർ ചടങ്ങിൽ ആശംസ അർപ്പിച്ചു. കേരളത്തിലെ പ്രശസ്തരായ ഓങ്കോളജിസ്റ്റുകൾ സംസാരിച്ചു. ഉദ്ഘാടന പരിപാടിക്കുശേഷം അന്തേവാസികളായ കുട്ടികൾ അവതരിപ്പിച്ച കലാമത്സരങ്ങൾ ചടങ്ങിന് നിറം പകർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close