KERALAlocaltop news

നഗരമുഖഛായ മാറ്റാൻ കനോലി കനാലും സരോവരവും ഉൾപ്പെടുത്തി മാസ്റ്റർ പ്ലാൻ

* മന്ത്രി മുഹമ്മദ് റിയാസിന് നഗരസഭയിൽ സ്വീകരണം

കോഴിക്കോട്: നഗരത്തിന്‍റെ മുഖഛായ മാറ്റാൻ കനോലി കനാലും സരോവരവും ഉൾപ്പെടുത്തിയുള്ള വിനോദ സഞ്ചാര വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കോർപറേഷൻ കൗൺസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എലത്തൂരിൽ നിന്ന് തുടങ്ങി നോർത് മണ്ഡലം വഴി സൗത് മണ്ഡലത്തിൽ എത്തുന്നതാണ് കനോലി കനാൽ. കനാലും സരോവരവും കല്ലായിപ്പുഴയും എല്ലാമടങ്ങുന്ന മേഖലകളിൽ ജൈവ വൈവിധ്യം സംരക്ഷിക്കും വിധം വിദഗ്ധരെയുൾപ്പെടുത്തിയാണ് പദ്ധതിയുണ്ടാക്കുക. കനാലിനെ മനോഹരമാക്കി അതിനു ചുറ്റുമുള്ള റോഡുകൾ നന്നാക്കി ലാൻറ് സേ്കപിങ് നടത്തിയുള്ള പദ്ധതിയാണ് ഉദ്ദേശിക്കുന്നത്.
ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താതെ പോയ ലോകത്തെ പ്രധാന 10 കേന്ദ്രങ്ങളിലൊന്നാണ് മലബാർ. കോഴിക്കോട് ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും. പ്രകൃതി രമണീയതക്കൊപ്പം സാംസ്ക്കാരികവും ചരിത്ര പരവുമായ എല്ലാ കേന്ദ്രങ്ങളെയും ഉൾപ്പെടുത്തി പുതിയ ടൂറിസം മാപ്പുണ്ടാക്കും. ഇവ തമ്മിൽ ബന്ധിപ്പിച്ച് റോഡുകളും വികസനവും വരും.
നഗരത്തിൽ കെ.ഡി.ഡി.സിയുടെ സുപ്രധാനമായ പദ്ധതികളിലൊന്ന് കൊണ്ട് വരും. അതിന് കോർപറേഷൻ സഹായത്തോടെ കൂട്ടായ പ്രവർത്തനം വേണം. പ്രായോഗികമായി വികസനം നടപ്പാക്കാനായി നഗരത്തിലെ വിനോദ സഞ്ചാര വികസനം-പൊതുമരാമത്ത് ഉദ്യോഗസ്ഥർ, കോർപറേഷൻ ഭരണാധികാരികൾ, നഗരത്തിലെ എം.എൽ.എമാർ എന്നിവരുമായി രണ്ട് വട്ടം ചർച്ച നടത്തി. ആതിഥേയ മര്യാദയും ഭക്ഷണവൈവിധ്യവുമെല്ലാം കോഴിക്കോടിന്‍റെ പ്രത്യേകതയാണ്. നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ സമയ ബന്ധിതമായി തീർക്കണം. കോഴിക്കോട് നഗരത്തിലെ പ്രധാനപ്പെട്ട പദ്ധതികളുമായി ബന്ധപ്പെട്ട യോഗങ്ങൾ ജൂലൈ മാസം 15 നകം ഓൺലൈനായി ചേരും. ഇത് മാസം തോറും അവലോകനം ചെയ്യും. നഗരത്തിൽ വെള്ളക്കെസട്ടുണ്ടാവുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തി പരിഹാര നടപടി തുടങ്ങും. ജലസേചന മന്ത്രിയെക്കൂടി പങ്കെടുപ്പിച്ച് യോഗം ചേരും.
ബേപ്പൂർ ലിറ്ററി സർക്യൂട്ട് വരുേമ്പാൾ കോർപറേഷന്‍റെ നിലവിലുള്ള പദ്ധതികളും അതുമായി കൂട്ടിച്ചേർക്കാൻ നോക്കും.റോഡുകളുടെ കാര്യത്തിൽ ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണ് എന്ന അവസ്ഥയുണ്ടാക്കിക്കൊണ്ടുവരാനായി. നേരത്തേയുണ്ടായിരുന്ന ആപ്, കൺട്രോൾ റൂം എന്നിവയെല്ലാം നവീകരിച്ചതായും മന്ത്രി പറഞ്ഞു. മേയർ ഡോ.ബീനഫിലിപ് അധ്യക്ഷത വഹിച്ചു. മുൻ മേയർമാരായ ടി.പി.ദാസൻ, ഒ.രാജഗോപാൽ, എം.എം.പത്മാവതി, പ്രതിപക്ഷ േനതാവ് കെ.സി.ശോഭിത,കെ.മൊയ്തീൻ കോയ, പി.ദിവാകരൻ, പി.സി.രാജൻ, ഡോ.എസ്.ജയശ്രീ, എൻ.സി.മോയിൻകുട്ടി, ടി.രനീഷ്, ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ് സ്വാഗതവും സെക്രട്ടറി െക.യു.ബിനി നന്ദിയും പറഞ്ഞു.

കയ്യേറ്റക്കാർക്ക് സ്ഥാനമില്ല
നടക്കാവിൽ കോർപറേഷനോട് പരസ്യത്തിന് അനുമതി വാങ്ങിയിട്ട് ബസ്സേ്റ്റാപ്പ് സ്ഥാപിച്ചതിനാലാണ് അതിനെതിരെ നടപടിയെടുക്കേണ്ടിവന്നത്.
നഗരത്തിൽ വെള്ളക്കെട്ടിന് കാരണങ്ങളിലൊന്ന് കയ്യേറ്റമാണ്. ജീവിക്കാൻ വേണ്ടി പാവപ്പെട്ടവൻ തമസിക്കുന്നത് പോലെയല്ല, പരസ്യത്തിന്‍റെ ഭാഗമായി നിയമം പിന്തുടരാൻ അനുസരിക്കാതെ എന്ത്ധികാരവുമാവാമന്ന രീതിയിലുള്ള കയ്യേറം. രണ്ടും ഒന്നാക്കാനുള്ള ശ്രമം ചില കോണുകളിൽ നിന്ന് ഉയരുന്നുവെങ്കിലും രണ്ടും രണ്ടായാണ് സർക്കാർ കാണുന്നത്. പരസ്യക്കാരിൽ ചെറിയ ന്യൂനപക്ഷം കോർപറേഷനേയും സർക്കാറിനെയും അതിന്‍റെ വകുപ്പുകളേയോ ബഹുമാനിക്കാനോ നിയമം പിൻപറ്റാനോയുള്ള മര്യാദകാണിക്കുന്നില്ല. അത് അനുവദിക്കാനാവില്ല.

റോഡുകൾ കുത്തിപ്പൊളിച്ചാൽ സൂപ്പർ ഫൈൻ
ടാറിട്ട റോഡുകൾ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കാനായി പോർട്ടൽ സംവിധാനം വിപുലീകരിക്കും. സംസ്ഥാനത്ത് എവിടെയും നിർമ്മാണ പ്രവൃത്തികൾ നടക്കുേമ്പാൾ പോർട്ടലിൽ രജിസ്ട്രർ ചെയ്യുന്നതോടെ റോഡുകൾ കുറാൻ വരുന്ന വകുപ്പുകൾ തമ്മിൽ യോജിപ്പുണ്ടാവും. അത് ലംഘിക്കുന്നവർക്ക് സൂപ്പർ ഫൈൻ ചുമത്തും. എല്ലാവകുപ്പുകളുമായി ചേർന്നാണ് നടപടിയെടുക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close