കോഴിക്കോട്: ബീച്ച് ജനറൽ ആശു പത്രിയിൽ ഓക്സിജൻ ഫോർ ഓൾ പദ്ധതി കൈമാറി. റോട്ടറി 3204 ഉം കാലിക്കറ്റ് പാർസി അഞ്ചുമാൻ ട്രസ്റ്റുമായി സഹകരിച്ച് നടപ്പിലാക്കിയ പദ്ധതി മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോവിഡ് സാഹചര്യത്തിൽ സർക്കാർ ആശുപത്രിയിൽ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വിവേചനമില്ലാതെ ചികിത്സ അത്യാവശ്യമായി വരുന്നു. അതിനാൽ പദ്ധതി എല്ലാവർക്കും ഏറെ പ്രയോജനകര മാകുമെന്ന് മേയർ പറഞ്ഞു.റോട്ടറി 3204 ഗവർണർ ഡോ.രാജേഷ് സുഭാഷ് അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ഉമ്മർ ഫാറൂഖ്, റോട്ടറി ഭാരവാഹികളായ ഡോ.സി.എം അബൂബക്കർ, ഡോ.സേതു ശിവശങ്കർ എന്നിവർ സംസാരിച്ചു.
Related Articles
Check Also
Close-
കോഴിക്കോട് നഗരസഭയ്ക്ക് 61 കോടിയുടെ മിച്ചബജറ്റ്
March 24, 2022